More
    Homeമറുനാട്ടിലെ മലയാളികൾക്ക് സംഘടിത ശക്തിയായി വളരാൻ എയ്‌മ വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്ന് ഷെമീം ഖാൻ

    മറുനാട്ടിലെ മലയാളികൾക്ക് സംഘടിത ശക്തിയായി വളരാൻ എയ്‌മ വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്ന് ഷെമീം ഖാൻ

    Array

    Published on

    spot_img

    മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലായി നിരവധി മലയാളി സംഘടനകളാണ് പ്രാദേശിക തലത്തിൽ മികച്ച സേവനങ്ങൾ നടത്തി വരുന്നതെന്നും വിഘടിച്ചു പ്രവർത്തിക്കുന്ന ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണി നിരത്തി ഒരു സംഘടിത ശക്തിയായി വളരാൻ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷെമീം ഖാൻ പറഞ്ഞു. മറുനാട്ടിലെ മലയാളികൾക്ക് പ്രചോദനമായും ആശ്രയമായും എയ്‌മ നടത്തി വരുന്ന സേവനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.

    മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ ഘട്ട വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷെമീം ഖാൻ

    എയ്‌മ മഹാരാഷ്ട്രാ ഘടകം പ്രസിഡന്റ് ടി എ ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ വാർത്ത ഡയറക്ടർ പ്രശാന്ത് നാരായണൻ, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

    നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ഡോ. പി ജെ അപ്രൈൻ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സംഘടനയുടെ ദേശീയതല പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.

    എയ്‌മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി കെ ടി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാഷണൽ അഡ്വൈസർ ഉപേന്ദ്ര മേനോൻ, ചെയർപേഴ്സൺ അഡ്വ. പത്മ ദിവാകരൻ എന്നിവർ വേദി പങ്കിട്ടു സംസാരിച്ചു.

    ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എയ്മ അംഗം ഷൈനി മുരളീധരനെ ചടങ്ങിൽ ആദരിച്ചു.

    എയ്‌മയിൽ അഫിലിയേറ്റ് ചെയ്ത മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും 37 മലയാളി സംഘടനകളുടെ അംഗത്വ സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.

    എയ്‌മ ഭാരവാഹികളായ പി.എൻ മുരളീധരൻ, സുമ മുകുന്ദൻ, പ്രശാന്ത് വെള്ളാവിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

    സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിന് ശേഷം നടന്ന ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികൾ എയ്മ നടത്തുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും എയ്മയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ വേണ്ട സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.

    ജോ. സെക്രട്ടറി പി.എൻ മുരളിധരൻ നന്ദി പ്രകാശനം നടത്തി.

    നോർക്ക റൂട്ട്സ് മുംബൈ ഓഫീസിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് കേരളത്തിലേക്ക് മടങ്ങി പോകുന്ന ഭദ്രകുമാറിന് ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പും നൽകി.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....