അംബർനാഥ് കേരള സമാജം സ്നേഹ വിരുന്ന് സംഘടിപ്പിച്ചു. പ്രദേശത്തെ ഹൈസ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത മത്സാരാർത്ഥികളെ അനുമോദിച്ചു.
അംബർനാഥ് കേരള സമാജം കാര്യദർശി ടി.വി രതീഷ് സ്വാഗതം ആശംസിക്കുകയും സമാജം അദ്ധ്യക്ഷൻ എൻ ഗോപാലൻ സ്നേഹ വിരുന്ന് ഉത്ഘാടനം ചെയ്തു സംസാരിച്ചു.
സമാജം ധനാധികാരി കൃഷ്ണകുമാർ ബി.മേനോൻ, സമാജം മഹിളാ വിഭാഗം ചെയർപഴ്സൻ പുഷ്പമാബ്രോസ് സമാജം മുൻ അദ്ധ്യക്ഷൻ ശാന്തകുമാർ N നായർ എന്നിവർ സംസാരിച്ചു.
അംബർനാഥ് നായർ സേവാ സമിതിക്കു വേണ്ടി അദ്ധ്യക്ഷൻ ചിത്തിര വിജയൻ, MMM ഹൈസ്ക്കൂൾ ഭരണ സമിതിക്കു വേണ്ടി പ്രസിഡൻ്റ് സുരേന്ദ്രൻ, വിശ്വഭാരതി ചാരിറ്റബ്ൾ സൊസൈറ്റിക്കു വേണ്ടി മനോജ് പിള്ള, കൈലാസ് നഗർ അയ്യപ്പ സേവാ സമിതിക്കു വേണ്ടി ധനാധികാരി ജയരാജ് നായർ, അംബർനാഥ് ശബരിമല അയ്യപ്പ മിഷൻ നവരെ പാർക്കിനു വേണ്ടി സഹ:കാര്യദർശി രാധാകൃഷ്ണ കുറുപ്പ്, മലയാള ഭാഷാ പ്രചാരണ സംഘത്തിനു വേണ്ടി അദ്ധ്യക്ഷൻ കലാലയ വിജയൻ, എന്നിവർ മത്സരാർത്ഥികളെ അഭിനന്ദിച്ചു സംസാരിച്ചു.
ശ്രീ നാരായണ മന്ദിര സമിതി പ്രതിനിധി സുഗതൻ അംബർനാഥ് മലയാളി മഹിളാ അസ്സോസിയേഷൻ രക്ഷാധികാരി വത്സലാ ആർ കുറുപ്പ്, മുത്തപ്പൻ മഠപ്പുര ട്രസ്റ്റ് പ്രതിനിധി ജനാർദ്ദനൻ നമ്പ്യാർ, അയ്യപ്പ മിഷൻ (അയ്യപ്പഗിരി) അംബർനാഥ് പ്രതിനിധി A B നായർ (മുരളി) എന്നിവർ സന്നിഹിതരായിരുന്നു
അംബർനാഥ് കേരള സമാജം കേരള സർക്കാറിൻ്റെ പ്രവാസി വെൽഫയർ ബോർഡിൻ്റെ പെൻഷൻ പദ്ധതിയിൽ അംബർനാഥിലെ 300 ൽ പരം പേരെ ചേർക്കുകയും അതുപ്രകാരം അവർ 100 രൂപ മാസത്തിൽ 5 വർഷം അടച്ചു തീർത്തതിനു ശേഷം 60 വയസ്സ് തികഞ്ഞ 32 പേർക്ക് മാസം തോറും 3000 രൂപ പെൻഷൻ ലഭിക്കുന്ന വിവരം കാര്യദർശി സദസ്സിനെ അറിയിച്ചു.
പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ചെയ്ത കാര്യങ്ങൾ പെൻഷൻ ലഭിക്കുന്ന രാജൻ കുറുപ്പ്, സതി ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു.
കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള പ്രവാസി മലയാളികൾക്കുള്ള മലയാള മിഷൻ പാഠ്യപദ്ധതി പ്രകാരം അംബർനാഥ് കേരളസമാജം രണ്ട് സ്ഥലങ്ങളിലായി മലയാളം ക്ലാസ്സ് നടത്തുവാൻ തീരുമാനിച്ചു. ഇതിനായി കല്യാൺ ബദലാപ്പൂർ മേഖലാ കോർഡിനേറ്റർ സിന്ധുവിജയനെയും അദ്ധ്യാപികമാരേയും അദ്ധ്യക്ഷൻ എൻ. ഗോപാലൻ സദസ്സിനു പരിചയപ്പെടുത്തി.
അംബർനാഥിൽ നടന്ന കായിക മത്സരത്തിൻ്റെ അനുഭവങ്ങൾ കോർഡിനേറ്റർ സണ്ണി സോളമൻ, പഞ്ചഗുസ്തി മത്സരത്തിൻ്റെ വിധികർത്താവ് ഡെയ്സൺ, ചെസ്സ് താരം വിജി വിൻസ്, പുഷ് അപ്പ് താരം പ്രേമാനന്ദൻ, എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
മുംബൈയിൽ നടത്തിയ സംഗീത മത്സരങ്ങളുടെ അനുഭവം മത്സരാർത്ഥികളായ സുധാ നാരായണൻ, തങ്കമണി പിള്ള എന്നിവർ പങ്ക് വച്ചു.
മുംബൈയിൽ നടന്ന നൃത്ത മത്സരങ്ങളിൽ മാർഗ്ഗം കളി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അംബർനാഥിലെ മാർഗ്ഗം കളി ടീം ക്യാപ്റ്റൻ സിമി സുനിൽ പിള്ളയും തൻ്റെ അനുഭവം പങ്കിട്ടു.
അംബർനാഥിലെ കഴിവുള്ള കലാ കായിക താരങ്ങളെ അടുത്ത വർഷത്തെ മത്സരത്തിൽ പങ്കെടുപ്പിച്ചു ഈ മേഖലയെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിനായി എല്ലാ മലയാളി സംഘടനാ ഭാരവാഹികളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ടു.
കലാ സംഗീത നൃത്ത കായിക മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും വി.വി. എഞ്ചിനിയറിംഗ് ഉടമ വി. വേലപ്പൻ നായർ സംഭാവന നൽകിയ മെഡലുകൾ വിതരണം ചെയ്തു.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്