എല്ലാ മനുഷ്യനിലും കലയുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ അതിന്റെ തുറവികള്‍ ഉണ്ടാവുകതന്നെ ചെയ്യും’ ആര്‍ട്ടിസ്റ്റ് ഗായത്രി കല്യാണില്‍ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ സാഹിത്യ ചര്‍ച്ചാവേദിയായ കല്യാണ്‍ സാംസ്‌കാരികവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ഗായത്രി.
‘ഏതൊരു കലയ്ക്കും ഗുരുനാഥന്മാരുണ്ടാകും എന്നാല്‍ എഴുത്തിന് ഗുരുനാഥനില്ല. പക്ഷെ നല്ല രചന നിലനില്‍ക്കണമെങ്കില്‍ അതിന് ഒരു എഡിറ്റര്‍ ഉണ്ടായിരിക്കണം. നവ മാധ്യമങ്ങളിലെ എഴുത്തുകള്‍ പെട്ടെന്ന് മറവിയിലേയ്ക്ക് തള്ളപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം നല്ലൊരു എഡിറ്ററുടെ അഭാവമാണ്’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ രണ്ടാം ലക്കത്തില്‍ ‘സര്‍ഗ്ഗാത്മക വായനയുടെ ആകാശവും എഴുത്തിന്റെ ഭൂമികയും’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഗായത്രി സംസാരിച്ചു.
രാജന്‍ പണിക്കര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സമാജം പ്രസിഡണ്ട് ലളിത മേനോന്‍ സ്വാഗതം ആശംസിച്ചു. സാഹിത്യ ചര്‍ച്ച സന്തോഷ് പല്ലശ്ശന മോഡറേറ്റ് ചെയ്തു. എഴുത്തുകാരന്‍ കണക്കൂര്‍ സുരേഷ് കുമാര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അമ്പിളി കൃഷ്ണകുമാര്‍, ഗോപാലകൃഷ്ണന്‍, രാജം ടീചര്‍, കാട്ടൂര്‍ മുരളി, ഉദയകുമാര്‍, കെ.യു. എബ്രഹാം, വേദ്‌വ്യാസ്, ദീപ വിനോദ്കുമാര്‍, കെ.വി.എസ്. നെല്ലുവായ്, ഷാജി അഗസ്റ്റിന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.യു. എബ്രഹാം ആര്‍ട്ടിസ്റ്റ് ഗായത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ദിവ്യ സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു