മുംബൈയിൽ നരിമാൻ പോയിന്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന മഹേഷിന്റെ ദുരിതാവസ്ഥയിൽ മനം നൊന്ത് മുംബൈ മലയാളികൾ. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് മഹേഷ് ദുരിതത്തിലായത്. അമ്മയുടെ വേർപാടോടെ ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ അയ്യർ. വിഷാദത്തെ തുടർന്ന് ലഹരിക്കടിമപ്പെട്ടതാണ് ദുരിതാവസ്ഥക്ക് കാരണമായി പരിചയക്കാർ പറയുന്നത്. വാർത്ത കണ്ട് നിരവധി സുമനസുകളാണ് മഹേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാനായി സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മഹേഷ് അയ്യർ. വഴിയോരത്ത് കിടന്നുറങ്ങുന്ന സമയത്ത് കാലിൽ എലി കരണ്ടുണ്ടായ വലിയ മുറിവുകളും ദിവസങ്ങളായി പട്ടിണി കിടന്നതിനെ തുടർന്നുള്ള ശോചനീയാവസ്ഥയും കരുതൽ കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കാൻ തടസ്സമാണെന്നാണ് അറിയാൻ കഴിഞ്ഞത്. തെരുവോരം മുരുകനും സഹപ്രവർത്തകരുമാണ് നിലവിൽ തുണയായി കൂടെയുള്ളത്.
തൃശൂർ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശിയായ മഹേഷ് അയ്യർ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലായിരുന്നു താമസം.
Also Read :: മൂന്ന് വർഷം കൊണ്ട് മുംബൈ മലയാളിയുടെ ദുരവസ്ഥ