മുംബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാൻ രൂപീകരിച്ച ഗുഡ് ഫ്രണ്ട്‌സ് വാട്ട്സ് ആപ്പ് കൂട്ടായ്മ പത്ത് വർഷങ്ങൾ പിന്നിടുന്ന വേളയിൽ അംഗങ്ങൾ ഒത്തുചേരുന്നു. ഈ അവസരത്തിൽ സംഘടിപ്പിക്കുന്ന “സ്നേഹ സംഗമം” മാർച്ച് 22-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ കമ്പൽപാടയിലെ മോഡൽ കോളേജിൽ നടക്കും.
ഒരുമയും സൗഹൃദവും ആഘോഷിക്കുന്ന പരിപാടിയിൽ ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. സേവനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ മുൻനിർത്തി മറുനാടൻ മലയാളി സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
ഈ കൂട്ടായ്മയുടെ അഡ്മിൻ ശ്യാമ നായർ ആണ്. സാമൂഹിക സേവന രംഗത്തും ആരോഗ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളാലും ശ്യാമ ശ്രദ്ധേയയാണ്. ഡോംബിവ്‌ലിയിലെ മാനവ് കല്യാൺ കേന്ദ്ര ആശുപത്രിയിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി സീനിയർ നഴ്‌സായി സേവനം അനുഷ്ഠിച്ചുവരുന്ന അവർ സമൂഹത്തിനും ആരോഗ്യ സംരക്ഷണ മേഖലയ്ക്കും നൽകിയ സേവനം ഏറെ പ്രശംസനീയമാണ്.
കോവിഡ്-19 മഹാമാരിക്കാലത്ത് ഗുഡ് ഫ്രണ്ട്‌സ് കൂട്ടായ്മ നടത്തിയ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ നിരവധി നിർധന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. ആവശ്യക്കാരിലേക്ക് സഹായഹസ്തം നീട്ടുന്നതിൽ ഗ്രൂപ്പിലെ അംഗങ്ങൾ എല്ലായ്പ്പോഴും മുന്നിട്ടിറങ്ങുന്നുവെന്നത് ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
