ഡോംബിവിലി: കേരളീയ സമാജം (Regd.), ഡോംബിവിലിയുടെ ജൂൺ മാസത്തെ സാഹിത്യസായാഹ്നം ജൂൺ 14-ന് (ഞായറാഴ്ച) വൈകിട്ട് 4.30-ന് സമാജം ഹാളിൽ നടക്കും.
കേരളീയ സമാജം അംഗവും എഴുത്തുകാരിയുമായ ജയശ്രീ സുരേഷ് ടീച്ചറുടെ സാഹിത്യസൃഷ്ടികളുടെ അവലോകനവും ചർച്ചയും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. സാഹിത്യ സഹയാത്രികരും വായനാപ്രേമികളും പങ്കുചേരുന്ന സംവാദവേദിയിൽ അവരുടെ രചനകളുടെ സാഹിത്യപരവും സാമൂഹികവുമായ പ്രസക്തികൾ വിശകലനം ചെയ്യപ്പെടും.
സമാജം വൈസ് പ്രസിഡന്റ് എം. ബി. സുരേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. സാഹിത്യരംഗത്തെ പ്രമുഖരും സമാജം അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.
കേരളീയ സമാജം ഹാൾ, ശുഭം കരോത്തി ബിൽഡിംഗ്, ബാജിപ്രഭു ചൗക്ക് (ബസ് സ്റ്റാൻഡിന് എതിർവശം), ഡോംബിവിലി ഈസ്റ്റ് എന്ന സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സാഹിത്യസ്നേഹികളെയും സാംസ്കാരിക പ്രവർത്തകരെയും പരിപാടിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബു, സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 7715057407 / 9820886717
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS
