HomeEntertainmentതെരുവിലെ സ്വപ്നം ഹ്രസ്വചിത്രം റിലീസ്; മികച്ച പ്രതികരണം, രണ്ട് അവാർഡുകൾ നേടി ശ്രദ്ധേയ നേട്ടം (Watch...

തെരുവിലെ സ്വപ്നം ഹ്രസ്വചിത്രം റിലീസ്; മികച്ച പ്രതികരണം, രണ്ട് അവാർഡുകൾ നേടി ശ്രദ്ധേയ നേട്ടം (Watch Video)

Published on

റെയിൻബോ സിനി പ്രൊഡക്ഷൻ്റെ ബാനറിൽ ഷീജ വർഗ്ഗീസും പുഷ്പ മാർബറോസും ചേർന്ന് നിർമ്മിച്ച ഹ്രസ്വചിത്രമായ “തെരുവിലെ സ്വപ്നം” മുംബൈയിൽ പ്രദർശിപ്പിച്ചു. 2026 ജൂൺ 7 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മുംബൈ ശ്രീ നാരായണ കോളേജിൽ SNMS സാംസ്കാരിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. SNMS പ്രസിഡൻ്റ് M.I. ദാമോദരനാണ് റിലീസ് നിർവഹിച്ചത്.

പുഷ്പ മാർബറോസിൻ്റെ കഥയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ചിത്രത്തിന് KAG വർഗീസ് ആണ് സംവിധാനം നിർവഹിച്ചത്. ഇതിനോടകം തന്നെ ചിത്രം രണ്ട് അവാർഡുകൾ കരസ്ഥമാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. മിനി വേണുഗോപാൽ (അംബർനാഥ്) മികച്ച സഹനടിയായും വിഷ്ണു മികച്ച എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

ചിത്രത്തിൽ ജ്യോതി (അംബർനാഥ്), രാജീവൻ (അംബർനാഥ്) എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാലക്കാട് Little Drops English Medium School വിദ്യാർത്ഥിനിയായ റിഥി കൃഷ്ണയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സാമൂഹിക വിഷയങ്ങളെ സ്പർശിക്കുന്ന കഥാസന്ദർഭങ്ങളും ശക്തമായ അവതരണ ശൈലിയും ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തതായി അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസിന് ശേഷം ചിത്രം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മുംബൈയിലെ മലയാളി സാംസ്കാരിക വേദികളിൽ ശ്രദ്ധേയമായ ഒരു സംഭാവനയായി “തെരുവിലെ സ്വപ്നം” മാറിയിരിക്കുകയാണെന്ന് സംഘാടകർ വ്യക്തമാക്കി

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു....

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര...

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു....
spot_img

More like this