More
    HomeEntertainmentഫിഫ ലോകകപ്പ് ഗാനത്തിന്റെ കൊറിയോഗ്രാഫർ; അഭിമാനമായി മുംബൈ മലയാളി രജിത് ദേവ്

    ഫിഫ ലോകകപ്പ് ഗാനത്തിന്റെ കൊറിയോഗ്രാഫർ; അഭിമാനമായി മുംബൈ മലയാളി രജിത് ദേവ്

    Published on

    മുംബൈ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പിൽ ഇത്തവണ ഒരു ഇന്ത്യൻ സ്പർശം കൂടി. അതിന് പിന്നിൽ കേരള വേരുകളുള്ള മുംബൈ മലയാളി കൊറിയോഗ്രാഫർ രജിത് ദേവാണ്.

    2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ ഗാനങ്ങളിലൊന്നായ “Siir Siir” എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫറായ രജിത് ദേവ് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ഔദ്യോഗിക ആൽബവുമായി ബന്ധപ്പെട്ട ആദ്യ ഇന്ത്യൻ എന്ന ബഹുമതിക്കൊപ്പം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്ന അംഗീകാരവും രജിത്തിന് ലഭിക്കുന്നു.

    മുംബൈയിൽ ജനിച്ചു വളർന്നെങ്കിലും വേരുകൾ കേരളത്തിലെ ഷൊർണൂരിലാണെന്ന് രജിത് അഭിമാനത്തോടെ പറയുന്നു. ബാല്യകാലത്ത് സഹോദരിക്കൊപ്പം ഭാരതനാട്യം ക്ലാസുകളിൽ പോയതാണ് നൃത്തലോകവുമായി അദ്ദേഹത്തിന്റെ ആദ്യ ബന്ധം. പിന്നീട് ഔപചാരിക പരിശീലനത്തിലൂടെ നൃത്തത്തെ ജീവിതവഴിയാക്കി മാറ്റുകയായിരുന്നു.

    ഭാരതനാട്യത്തിൽ നിന്ന് ലഭിച്ച അഭിവ്യക്തിയുടെ ആഴവും വിവിധ നൃത്തശൈലികളിൽ നടത്തിയ പരീക്ഷണങ്ങളുമാണ് തന്റെ കരിയറിന് കരുത്തായതെന്ന് രാജിത് പറയുന്നു. സ്കൂൾ കലോത്സവങ്ങൾ, ഗണേശോത്സവ വേദികൾ, പ്രാദേശിക സാംസ്കാരിക പരിപാടികൾ എന്നിവയായിരുന്നു ആദ്യ അവതരണ വേദികൾ.

    കുടുംബത്തിന്റെ പിന്തുണയാണ് വിജയത്തിന്റെ അടിത്തറയെന്ന് രജിത് ഓർക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ പിതാവ് ജോലിയിൽ നിന്ന് അവധി എടുത്ത് കൂടെ വന്നിരുന്ന നാളുകൾ ഇന്നും മറക്കാനാവാത്ത ഓർമ്മകളാണെന്ന് രജിത് പറയുന്നു.

    ലോക ഫുട്ബോളിന്റെ മഹാമേളയിൽ ഇന്ത്യൻ സാന്നിധ്യം കൂടുതൽ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, ഒരു മുംബൈ മലയാളി യുവാവിന്റെ ഈ നേട്ടം മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ്. ആഗോള വേദിയിൽ തന്റെ കലാപാടവത്തിലൂടെ ഇന്ത്യയുടെ പേരും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഉയർത്തിക്കാട്ടുകയാണ് രജിത് ദേവ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 6 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this