More
    HomeArticleഅയാം ദി സോറി: അറിയപ്പെടാത്ത സലിംകുമാർ

    അയാം ദി സോറി: അറിയപ്പെടാത്ത സലിംകുമാർ

    Published on

    • സുരേഷ് വർമ്മ ::::

    സലിംകുമാർ എൻറെയും ഉറ്റ സുഹൃത്തായിരുന്നു.
    സലിം കുമാറിൻറെ അസംഖ്യം സുഹൃത്തുക്കളിലൊരാൾ എന്ന് പറയുന്നതാകും കൂടുതൽ ശരി

    സലിംകുമാറുമായുള്ള എൻറെ സൗഹൃദ സംഭാഷണങ്ങൾ ചേർത്തുവച്ചാൽ ഒരു പുസ്തകം എഴുതാം

    സംസാരത്തിൽ അറിയപ്പെടാത്ത സലിംകുമാറിനെ
    എക്സ്പ്ലോർ ചെയ്യുക എന്ന ഒരു കുസൃതി എന്നും എൻറെ മനസ്സിൽ ഉണ്ടായിരുന്നു

    കോവിഡ് കാലത്താണ്
    ഒരു പ്രഭാതത്തിൽ ഒരു ഫോൺ കോൾ.
    സുരേഷ് വർമ്മ സാർ അല്ലേ ?

    ഞാൻ പറഞ്ഞു
    അതെ
    ഞാൻ സലിംകുമാർ ആണ്
    അനുബന്ധമായി പറഞ്ഞു സിനിമാക്കാരൻ സലിംകുമാർ

    നിങ്ങൾ ഈ ക്ഷുദ്ര രചനകൾ ഒന്നും കാണുന്നില്ലേ? എനിക്കൊന്നും മനസ്സിലായില്ല്ല. മനസ്സിലായില്ലേ?നമ്മുടെ ഗ്രൂപ്പിൽ എനിക്ക് കാര്യം മനസ്സിലായി

    ജോർജ് ഓണക്കൂർ, വിജി തമ്പി ,ജസ്റ്റിസ് ഹരിഹരൻ നായർ, ഡോ. രാജേന്ദ്രബാബു, എം ജി ശശിഭൂഷൻ, പ്രഭാ വർമ്മ തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന പ്രതിഭകൾ ഉള്ള ഗ്രൂപ്പാണ് അതിലെ ഒരു കവിത കണ്ടിട്ടാണ് സലിംകുമാറിന്റെ വിളി . ഗ്രൂപ്പിൽ ഒരു സലിംകുമാറിൻ്റെ നിശ്ശബ്ദ സാനിധ്യം ശ്രദ്ധിച്ചിട്ടുണ്ട്. അത് ഇദ്ദേഹമാണ് എന്ന് അറിയില്ലായിരുന്നു.

    ആ കവിതയിലെ യുക്തി ഭംഗങ്ങളും അബദ്ധങ്ങളും എല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ഇത്തരം രചനകൾ നമ്മുടെ ഗ്രൂപ്പിൻറെ മൂല്യം കുറയ്ക്കും

    അന്ന് കുശലം ചോദിക്കുന്നതിനിടയിൽ കുടുംബ കാര്യങ്ങളൊക്കെ പരസ്പരം പങ്കിട്ടു

    ഇതേ വ്യക്തി അൽപ ദിവസങ്ങൾക്ക് ശേഷം മികച്ച ഒരു രചന കണ്ടപ്പോൾ വീണ്ടും വിളിക്കുന്നു. നോക്കൂ ഇങ്ങനെയാണ് ഒരു കവിത ഉണ്ടാകേണ്ടത്

    നിങ്ങൾ അമ്മ എന്ന് എഴുതി കാണിച്ചാൽ മതി. ഞാൻ കരയാൻ തുടങ്ങും

    സലിംകുമാർ ഒരു മികച്ച സാഹിത്യ ആസ്വാദകൻ ആയിരുന്നു. ചണ്ഡാലഭിക്ഷുകിയിലെ ചില വരികളൊക്കെ നിറ ഭാവത്തോടെ ചൊല്ലി കേൾപ്പിച്ചത് ഓർക്കുന്നു അതൊന്നും പലർക്കും അറിയാത്ത കാര്യമാണ്

    വായന തീരെ കുറവാണ് എന്ന് പറയുമ്പോഴും പുതിയകാലത്തെ മികച്ച സാഹിത്യ കൃതികളെ കുറിച്ചും പുതു കവിതകളെ കുറിച്ചും ഒക്കെ നല്ല ധാരണയുണ്ടായിരുന്നു

    കൊട്ടിഘോഷിക്കപ്പെട്ട
    ഒരു കൃതിയെക്കുറിച്ച്
    അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്

    വളരെ കഷ്ടപ്പെട്ട്
    വായിച്ചുതീർത്തു. എന്നാൽ ഒരു സിനിമയിൽ
    മതിലുചാടി ഞാനൊരു ചെളിക്കുണ്ടിൽ വീഴുന്നുണ്ട്
    ഈ പുസ്തകം വായിക്കുന്നതിനേക്കാൾ ആ അനുഭവമാണ് എനിക്ക് കൂടുതൽ മെച്ചപ്പെട്ടതായി തോന്നിയത് .

    സലിംകുമാർ മഹാരാജാസിൻ്റെ പ്രോഡക്റ്റ് ആണ്

    മിമിക്രി രംഗത്തുനിന്നും
    സിനിമയിലേക്ക് വന്നപ്പോൾ
    ആദ്യ സിനിമ കാണാൻ പോയില്ല
    എൻറെ മുഖം
    സ്ക്രീനിൽ കാണാനുള്ള ത്രാണി ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്.

    സ്വയം ന്യൂനവത്ക്കരിച്ചു കൊണ്ട്
    ട്രോളുക എന്നത് സലിംകുമാറിന്റെ ഒരു രീതിയായിരുന്നു.

    ഒരിക്കൽ വലിയ വിജയം കൊയ്ത ഒരു സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
    ഒരു മണ്ടൻ പ്രൊഡ്യൂസർ
    ഒരു മഹാ മണ്ടനായ സംവിധായകനെ തീരുമാനിക്കുന്നു. അദ്ദേഹം മരമണ്ടനായ ഒരു തിരക്കഥാകൃത്തിനെ ജോലി ഏൽപ്പിക്കുന്നു.
    അയാൾ അത് പരമാവധി കുളമാക്കുന്നു.

    കഥയും മഹാ മോശമായിരുന്നു. താരങ്ങളായി ഞാനടക്കമുള്ള ഒരു മണ്ടൻ സംഘം. പക്ഷേ സിനിമ വിജയിച്ചു. മലയാളി പ്രേക്ഷകരുടെ അഭിരുചി നമുക്ക് പ്രവചിക്കാനാവില്ല

    ഞാനടക്കമുള്ള
    പല നടന്മാരും
    തങ്ങളുടെ റോളുകൾ പോലും അറിയാതെയാണ് അഭിനയിച്ചു തുടങ്ങിയത്

    ഞങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു ഫോൺ വിളിച്ചാൽ
    വളരെ ഫ്രിയാണെങ്കിൽ മാത്രം, കുറഞ്ഞത് അര മണിക്കൂറെങ്കിലും
    ചിലവഴിക്കാൻ പറ്റുമ്പോൾ മാത്രം ,ഫോൺ എടുക്കുക അല്ലെങ്കിൽ ഫോണെടുത്ത് പിന്നെ വിളിക്കാം എന്ന് പറയുക.

    സംഭാഷണങ്ങൾ പലപ്പോഴും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിന്നിട്ടുണ്ട് .ഏറ്റവും സന്തോഷിപ്പിച്ച ഒരു അനുഭവം കൂടി.

    രണ്ടു മൂന്നു വർഷം മുമ്പ് ഒരു നനഞ്ഞ പ്രഭാതത്തിൽ
    അദ്ദേഹത്തിൻറെ വിളിവന്നു.

    ഇന്നലെ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല.

    അതെന്തേ?

    നിങ്ങളാണ് കാരണക്കാരൻ. എനിക്കൊന്നും മനസ്സിലായില്ല

    മാതൃദിനത്തിൽ
    മെട്രോ വാർത്തയുടെ ഞായറാഴ്ച പതിപ്പിൽ
    വന്ന എൻറെ ഒരു അനുഭവ കഥയാണ് അദ്ദേഹം സൂചിപ്പിച്ചത് .

    ഏഴു സുന്ദരരാത്രികൾ .
    എൻറെ അമ്മയുടെ
    ആശുപത്രി കിടക്കയിലെ അവസാന ഏഴു നാളുകളായിരുന്നു
    ഇതിവൃത്തം. സലിംകുമാർ പറഞ്ഞു. ഞാൻ ശരിക്കും കരഞ്ഞു .രണ്ടു പ്രാവശ്യം വായിച്ചു

    ഞാൻ ആരാഞ്ഞു.
    അത്ര മഹത്തായ രചന ആണോ അത് ?

    അതൊന്നും എനിക്കറിയില്ല
    ചിലയിടങ്ങളിലൊക്കെ എൻറെ അമ്മയെ വല്ലാതെ ഓർമിപ്പിച്ചു.

    പിന്നെ നിങ്ങൾ അമ്മ എന്ന് എഴുതി കാണിച്ചാൽ മതി. ഞാൻ കരയാൻ തുടങ്ങും . കൂലിപ്പണി ചെയ്ത് മക്കളെ പോറ്റിയ ആ അമ്മയെ കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്

    ഇന്ന് ഉണ്ടായിരുന്നെങ്കിൽ
    എനിക്ക് അവർക്ക് ഒരു മഹാറാണിയുടെ ജീവിതം കൊടുക്കാൻ കഴിയുമായിരുന്നു പക്ഷേ അവർക്കും എനിക്കും ആ ഭാഗ്യം ഉണ്ടായില്ല.

    അമ്മയാണ് സുരേഷേട്ടൻറെ ഇഷ്ടവിഷയം അല്ലേ

    അമ്മ വിഷയത്തിൽ മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടോ ഞാൻ ഒന്ന് രണ്ട് കഥകളും
    അമ്മയെ കുറിച്ചുള്ള ഒരു കവിതയും അയച്ചുകൊടുത്തു.
    അതിലൊന്ന് രണ്ടു വരി മാത്രം.

    “അമ്മ ചിതയരിച്ച നാൾ തന്നെ
    എൻ്റെ കുട്ടിയുടുപ്പും ചിതലരിച്ചു”

    അതിനും വന്നു ഒരാസ്വാദനം .

    തുരുതുരാ സിനിമകൾ ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് ദേശീയ അവാർഡ്.
    അതോടെ
    സ്ഥിരം വിളിച്ചുകൊണ്ടിരുന്നവർ പോലും ഒഴിവാക്കാൻ തുടങ്ങി

    ഏതാണ്ട് 6 മാസം മുമ്പ്
    സംഭാഷണത്തിനിടയിൽ ഞാൻ അടുത്ത ദിവസം ആലപ്പുഴയിൽ പോകും എന്ന് പറഞ്ഞു
    ഞാൻ ആലപ്പുഴയിലുണ്ട് നമ്മൾ കാണുന്നുണ്ടോ?

    ആലപ്പുഴയിൽ നാല് ദിവസം ഷൂട്ട് ആണ്
    അങ്ങനെ അദ്ദേഹം തന്ന റിസോർട്ടിലേക്ക് ഉച്ചയോടെ
    നമ്മൾ എത്തുമ്പോൾ
    ഒരു ചെറുപ്പക്കാരൻ ചോദിച്ചു .

    സുരേഷേട്ടൻ അല്ലേ
    അയാൾ ഞങ്ങളെ
    ഷൂട്ട് നടക്കുന്ന
    വലിയ കെട്ടിടത്തിലെ ഒരു ചെറിയ മുറിയിൽ കൊണ്ടിരുത്തി. അല്പസമയത്തിനുശേഷം
    സലിംകുമാർ പുറത്തുവന്നു

    അദ്ദേഹത്തിൻറെ ശ്രീമതി
    എവിടെനിന്നോ
    ഞങ്ങളുടെ
    സമീപത്ത് വന്ന് ഇരുന്നു

    പ്രധാനമന്ത്രിയുടെ കരിമ്പൂച്ചകളെ പോലെ
    അവർ എപ്പോഴും അദ്ദേഹത്തെ അനുധാവനം ചെയ്തു ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അത്രക്ക് കെയറിംഗ് !

    സംസാരത്തിനിടയിൽ സലിംകുമാർ രണ്ടുമൂന്ന് ബീഡി തുരുതുരാ വലിച്ചു

    അപ്പോൾ ഞാൻ ചോദിച്ചു

    അൽപ്പം ഇടവേള കൊടുത്തുകൂടെ?

    ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു ഇതൊക്കെ ഞാൻ പത്തിരുപത് കൊല്ലം മുമ്പ് ശ്രദ്ധിക്കണമായിരുന്നു. ഇനി അതുകൊണ്ടൊന്നും കാര്യമില്ല
    ഷൂട്ടിംഗ് സംഘം ഉച്ചയൂണിന് പിരിഞ്ഞു

    സലിംകുമാർ പറഞ്ഞു നമുക്ക് ഭക്ഷണം ഇവരോടൊപ്പം ആകാം
    അപരിചിതരായ പത്തിരുപത് ആളുകൾ .

    ഞാൻ പറഞ്ഞു വേണ്ട ഞാൻ ഒരുമണിക്കൂറിൽ വീട്ടിൽ എത്തുമല്ലോ

    അദ്ദേഹത്തോടൊപ്പം ചില ഫോട്ടോകൾ എടുത്തു.

    കൈകൊടുത്ത് പിരിയുമ്പോൾ പെട്ടെന്ന് എൻറെ ഡ്രൈവറുടെ തോളിൽ കയ്യിട്ടു പറഞ്ഞു
    ഒരു ഫോട്ടോ കൂടി. അയാൾക്ക് വലിയ സന്തോഷമായി

    അങ്ങനെ പിരിയുമ്പോൾ
    അദ്ദേഹം പറഞ്ഞു എന്തായാലും ഇന്ന് ലഞ്ച് നമ്മൾ ഒരുമിച്ച് .
    ഞങ്ങൾ അവിടെ നിന്നും

    രണ്ടു മൂന്നു കിലോമീറ്റർ അകലെയുള്ള ഒരു മുന്തിയ ബാർ റസ്റ്റോറിൽ എത്തുന്നു

    എനിക്ക് തെല്ലു അങ്കലാപ്പ് തോന്നി കാരണം അദ്ദേഹത്തിൻറെ അസുഖ വിവരങ്ങൾ കൃത്യമായി അറിയാമായിരുന്നു .

    എന്നാൽ
    ഒട്ടും സ്പൈസി അല്ലാത്ത ചില
    വെജിറ്റേറിയൻ വിഭവങ്ങളാണ് അദ്ദേഹം ഓർഡർ ചെയ്തത് .
    ഭക്ഷണം കഴിഞ്ഞ് സാമാന്യം
    കനമുള്ള ഒരു ബില്ലു വന്നപ്പോൾ ഞാൻ ആ കടലാസുതുണ്ട് കയ്യിലെടുത്തു പെട്ടെന്ന് സലിംകുമാർ
    അത് പിടിച്ചു വാങ്ങി.

    ഞാൻ കൊടുത്തോളാം
    തമാശയായി ഞാൻ ചോദിച്ചു. ഞാൻ വന്ന കാരണമല്ലേ ഈ പണിഷ്മെൻറ് കിട്ടിയത് ?

    നേർത്തുനേർത്ത് ഇല്ലാതാകുന്ന
    ആ പൊട്ടിച്ചിരിയോടെ
    അദ്ദേഹം പറഞ്ഞു

    നിങ്ങൾക്ക്
    എൻറെ പണം ചെലവഴിക്കുന്നതിൽ ഇത്രയേറെ വിഷമം ഉണ്ടായിരുന്നെങ്കിൽ നമുക്ക് അവിടെ ഭക്ഷണം കഴിക്കാമായിരുന്നല്ലോ!

    അതായിരുന്നു സലിംകുമാറിനെ അവസാനമായി കാണുന്ന രംഗം

    ഒരിക്കൽ
    സിനിമാ സംഗീതം ആയിരുന്നു ഞങ്ങളുടെ വിഷയം

    അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് പാടാൻ അറിയില്ല
    പാട്ട് ആസ്വദിക്കാൻ അറിയാം .
    നേരിയ മോഡുലേഷൻ വ്യത്യാസങ്ങൾ പോലും എനിക്ക് മനസ്സിലാകും മാത്രമല്ല എങ്ങനെ പാടരുത് എന്നും കൃത്യമായി അറിയാം .

    ചില സിനിമാ നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും ഒക്കെ ഗായക വേഷങ്ങളെക്കുറിച്ച് പറഞ്ഞതും
    ആ പതിവ് പൊട്ടിച്ചിരിയുടെ അകമ്പടിയോടെ

    സലിംകുമാർ ഒരു വിജ്ഞാനകോശം തന്നെയായിരുന്നു എന്നാൽ
    എവിടെയും പാണ്ഡിത്യ പ്രക്ഷാളനം നടത്താതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു .

    അതിൻറെ കാരണവും പറഞ്ഞു .

    പ്രസംഗങ്ങളിൽ ഒക്കെ ഗാംഭീര്യം കൊണ്ടുവരാൻ ഒക്കെ കഴിഞ്ഞേക്കാം. പക്ഷേ അത് എനിക്ക് ഗുണം ചെയ്യില്ല . എന്നെ ഇങ്ങനെയൊക്കെ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.

    ഒരു ദേശീയ അവാർഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.

    തുരുതുരാ സിനിമകൾ ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് ദേശീയ അവാർഡ്.
    അതോടെ സ്ഥിതിഗതികൾ ആകെ മാറി
    സ്ഥിരം വിളിച്ചുകൊണ്ടിരുന്നവർ പോലും ഒഴിവാക്കാൻ തുടങ്ങി. മനപ്പൂർവ്വം ആവില്ല .

    ദേശീയ അവാർഡ് കിട്ടിയ നടൻ ഇനി ഇതുപോലെ
    നായകൻറെ കൈമണി വേഷങ്ങളൊക്കെ ചെയ്യുമോ എന്ന് ഒരു സംശയം .പിന്നെ ഇയാൾ ഇനി എത്ര പ്രതിഫലം ചോദിക്കും എന്ന മറ്റൊരു ചിന്ത.

    അസൂയ എന്ന ഒറ്റ കാരണം കൊണ്ട്
    കുറ്റ ബന്ധങ്ങൾ നഷ്ടപ്പെട്ടതും ഇക്കാലത്തായിരുന്നു

    വല്ലാത്തൊരു മോശം കാലം .വീണ്ടും വലിയ തിരക്കേറി വരുമ്പോഴാണ്
    മനമെത്തുന്നേടത്ത് മെയ്യെത്താതായി തുടങ്ങിയത്.
    അങ്ങനെ സിനിമകൾ ഞാൻ തന്നെ കുറച്ചു .

    കോമഡി രംഗങ്ങളും അത്ര നിസാരമല്ല. അഭിനയം കസേരയിലിരുന്നു മാത്രമല്ലല്ലോ.

    ആക്ഷനും നൃത്തങ്ങളും ഒന്നും ഇനി ഉള്ള കാലം സാധ്യമല്ല.

    തികച്ചും അനുയോജ്യമായ ഒന്നോ രണ്ടോ സിനിമകൾ
    ഒരു വർഷം എന്നായി.

    എന്നാൽ
    ആർ കെ ലക്ഷ്മണൻ ജീവിച്ചിരുന്ന കാലത്ത് നമ്മൾ ടൈംസ് ഓഫ് ഇൻഡ്യയിലെ കോമൺ മാനേ ശ്രദ്ധിച്ചിരുന്നത് പോലെ
    മലയാളി എന്നും
    സലിം കുമാറിൻറെ
    നായകനാക്കിയുള്ള ട്രോളുകൾ ആസ്വദിച്ചു കൊണ്ടിരുന്നു

    ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും സജീവമായി അഭിനയിച്ചിരുന്ന കാലത്തേക്കാൾ താരതമ്യേന അഭിനയം കുറഞ്ഞ നാളുകളിലാണ് അദ്ദേഹം മലയാളി സമൂഹത്തിൻറെ മനസ്സിൽ നിറഞ്ഞു നിന്നത്. ഈ ട്രോളുകൾ എല്ലാം സലിംകുമാർ നന്നായി ആസ്വദിച്ചിരുന്നു

    അമേരിക്കൻ പ്രസിഡണ്ട് യുദ്ധപ്രഖ്യാപനം നടത്തിയാലും
    സലിം കുമാറിൻറെ ഫോട്ടോയോ സിനിമയിലെ ഒരു രംഗമോ ഉപയോഗിച്ചിട്ടുള്ള ഒരു ട്രോള് മലയാളിക്ക് തീർച്ചയായും ലഭിക്കും

    അല്പം മ്ലാനമായി സംസാരിക്കുകയാണ് എന്ന് തോന്നിയാൽ സലിംകുമാറിനെ റീചാർജ് ചെയ്യാൻ രണ്ടു വിഷയങ്ങൾ ഉണ്ട് ഒന്ന് അമ്മ .
    രണ്ട് വിഡി സതീശൻ

    പുതുയുഗ യാത്രയൊക്കെ തുടങ്ങുന്നതിനു മുമ്പ് തന്നെ സലിംകുമാർ പ്രവചിച്ചിരുന്നു സതീശൻ ആകും അടുത്ത മുഖ്യമന്ത്രി

    പിൽക്കാലത്ത്
    കെസി വേണുഗോപാലിന്
    എംഎൽഎമാരിൽ നിന്നും എംപി മാരിൽ നിന്നും മുൻ കെപിസിസി പ്രസിഡണ്ട് മാരിൽ നിന്നും ഒക്കെ വലിയ പിന്തുണ ലഭിച്ചു വരുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോഴും
    സലിംകുമാർ പറഞ്ഞു സതീശൻ തന്നെയാകും മുഖ്യമന്ത്രി. വളരെ സ്ട്രൈറ്റ് ഫോർവേഡ് ആയ മനുഷ്യൻ.
    എന്തൊരു വിഷൻ ആണ് !

    സതീശൻറെ 6 തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ഉദ്ഘാടനം ചെയ്തത് സലിംകുമാർ തന്നെയായിരുന്നു .

    ഒരിക്കൽ
    കേന്ദ്രത്തിൽ നിന്നും
    വന്ന ഒരു വലിയ നേതാവ് എറണാകുളത്ത് ഉണ്ടായിരുന്നിട്ടും
    ഉദ്ഘാടനം സലിംകുമാർ തന്നെയായിരുന്നു

    അവർ തമ്മിൽ ഉണ്ടായിരുന്ന വലിയ പാരസ്പര്യം നമ്മൾ അദ്ദേഹത്തിൻറെ സംസ്കാരകർമ്മങ്ങൾക്ക് മുമ്പ് കണ്ടതാണ്

    ഏതു ദുരന്തങ്ങളെയും നർമ്മോക്തിയോടെ സമീപിക്കുവാൻ
    സലിംകുമാർ ശ്രമിച്ചിരുന്നു .

    അടുത്തകാലത്തുണ്ടായ ഒരു അനുഭവം കൂടി.

    രണ്ടുമാസം മുമ്പാണ് . പൊടുന്നനെ ഒരു ചോദ്യം.
    നമ്മൾ സംസാരിച്ചത് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അല്ലേ
    ഇന്ന് തിങ്കളാഴ്ച അല്ലേ?

    ഇങ്ങനെ ടൈംടേബിളിലൂടെ നമ്മൾ സംസാരിച്ചാൽ
    അത് ബുദ്ധിമുട്ടാകും .

    ഞാൻ ചോദിച്ചു ഉപദ്രവം ആയോ ?

    ഹേയ് ഇല്ല അതുകൊണ്ടല്ല

    ഇങ്ങനെയാകുമ്പോൾ തിങ്കളാഴ്ച വൈകുന്നേരം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ മനസ്സിൽ ഒരു ഭാരം ഉണ്ടാകും. അത് നല്ലതല്ല. നമ്മളൊക്കെ നിർമമത പരിശീലിക്കേണ്ട കാലമായി. പതിവിനു വിപരീതമായി അദ്ദേഹം
    ഇതിഹാസ പുരാണങ്ങളിലും ഭഗവത്ഗീതയിലുമൊക്കെ അഭിരമിച്ചു. അല്പം ഡിറ്റാച്ച്ഡ് ആകണം. അല്ലെങ്കിൽ നമ്മളിൽ ഒരാൾ പോയാൽ
    അത് താങ്ങാനാകാത്ത വിഷമം സമ്മാനിക്കും .

    നല്ലൊരു ചിരിയോടെ ഞാൻ പറഞ്ഞു
    താങ്കൾ ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുള്ള ജീവിതമാണല്ലോ ഉടൻ ഒന്നും പോവില്ല അപ്പോൾ വീണ്ടും പൊട്ടിച്ചിരിയോടെ പറഞ്ഞു മറിച്ചും ആകാമല്ലോ

    എന്തായാലും അതിനു ശേഷം രണ്ടേ രണ്ട് പ്രാവശ്യം ആണ് സംസാരിച്ചിട്ടുള്ളത്

    ഏറ്റവുമൊടുവിൽ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും
    മറ്റും സാന്നിധ്യത്തിൽ വി ഡി സതീശന് നൽകിയ സ്വീകരണത്തിലെ പ്രസംഗം കേട്ടതിനു ശേഷം ആണ് വിളിച്ചത് .

    ഇലക്ഷനും മുമ്പുള്ള സലിംകുമാറിനെ പ്രസംഗങ്ങളും വൈറലായിരുന്നു

    യുഡിഎഫിനെ ഭരണത്തിലേറ്റിയതിൽ ചെറുതല്ലാത്ത ഒരു പങ്ക് സലിംകുമാറിനുമുണ്ട് .

    ഇനിയൊരു നൂറു വർഷം കഴിഞ്ഞാലും യേശുദാസിൻ്റെ ഒരു പാട്ട് കേൾക്കാതെ മലയാളിക്ക് ജീവിക്കാനാവില്ല എന്ന് പറയും പോലെ
    മാഞ്ഞു പോയിട്ടും
    കുറേക്കാലം കൂടിയെങ്കിലും സലിംകുമാർ മലയാളിയുടെ ട്രോൾ മഴകളിൽ നിറഞ്ഞു നിൽക്കും.

    സിനിമക്കാരൻറെ ജാഡകൾ ഒന്നുമില്ലാതെ
    നമ്മളിൽ ഒരാളായി സൗഹൃദങ്ങൾ
    പരിപാലിച്ചിരുന്നു സലിം കുമാർ.
    പ്രത്യക്ഷ ഹസ്യത്തിന് തൻറേതായ് ഒരു പാത വെട്ടി തെളിച്ചു. സലിംകുമാർ
    ഏറ്റവും ജനകീയനായി അത് അദ്ദേഹം സിനിമയിൽ
    ഒട്ടും സജീവമായിരുന്ന
    കാലത്തായിരുന്നു എന്നതും ഒരു അത്ഭുതം തന്നെ

    മറ്റൊരിക്കൽ അദ്ദേഹം
    നമ്മളെല്ലാം മഹാമാന്യൻ എന്ന് കരുതുന്ന ഒരു സിനിമാക്കാരനെ കുറിച്ച് ചില അനുഭവങ്ങൾ വിവരിച്ചു. പെട്ടെന്ന് ചോദിച്ചു. സുരേഷേട്ടൻ റെക്കോർഡ് ചെയ്യുന്നുണ്ടോ ?

    ഞാൻ പറഞ്ഞു സൗഹൃദ സംഭാഷണത്തിൽ ഒരിക്കലും ഞാനത് ചെയ്യില്ല
    ഞാൻ മരിച്ചു പോയാൽ പോലും മറ്റൊരാൾ അത് ദുരുപയോഗം ചെയ്യരുത്
    എന്ന് നിർബന്ധമുണ്ട് .

    അദ്ദേഹത്തിൻറെ നിരവധി ശബ്ദ സന്ദേശങ്ങൾ എൻ്റെ ഫോണിലുണ്ട്
    അവയൊക്കെ എനിക്ക് വല്ലപ്പോഴും
    അയവിറക്കാൻ ഉള്ള
    നല്ല നിമിഷങ്ങൾ മാത്രമായിരിക്കും.
    അവയിൽ ഇന്നും ജീവൻ തുടിക്കുന്നുണ്ട്

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 6 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കാലിഫോർണിയയിൽ നടന്ന അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി

    മിൽപിറ്റാസ് (കാലിഫോർണിയ), ജൂൺ 6, 2026:ഹിമാലയൻ യൂണിവേഴ്സിറ്റി (അരുണാചൽ പ്രദേശ്) വൈസ് ചാൻസലർ പ്രൊഫ്. ഡോ. പ്രകാശ് ദിവാകരൻ...

    അമേരിക്കൻ സർവകലാശാലയിൽ ശ്രീനാരായണ ഗുരുദർശന ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

    കാലിഫോർണിയ, യു.എസ്.എ.: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, അമേരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിലുള്ള Aria University സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്കൃത...

    തെരുവിലെ സ്വപ്നം ഹ്രസ്വചിത്രം റിലീസ്; മികച്ച പ്രതികരണം, രണ്ട് അവാർഡുകൾ നേടി ശ്രദ്ധേയ നേട്ടം (Watch Video)

    റെയിൻബോ സിനി പ്രൊഡക്ഷൻ്റെ ബാനറിൽ ഷീജ വർഗ്ഗീസും പുഷ്പ മാർബറോസും ചേർന്ന് നിർമ്മിച്ച ഹ്രസ്വചിത്രമായ “തെരുവിലെ സ്വപ്നം” മുംബൈയിൽ...

    രത്‌നമ്മ ബാലകൃഷ്ണൻ നിര്യാതയായി

    മുംബൈ വഡാല ഈസ്റ്റിലെ 404, ദോസ്തി ഡെയ്സി, ദോസ്തി ആർക്ക്സ് എന്ന വിലാസത്തിൽ താമസിക്കുന്ന രത്‌നമ്മ ബാലകൃഷ്ണൻ (4F...
    spot_img

    More like this

    കാലിഫോർണിയയിൽ നടന്ന അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി

    മിൽപിറ്റാസ് (കാലിഫോർണിയ), ജൂൺ 6, 2026:ഹിമാലയൻ യൂണിവേഴ്സിറ്റി (അരുണാചൽ പ്രദേശ്) വൈസ് ചാൻസലർ പ്രൊഫ്. ഡോ. പ്രകാശ് ദിവാകരൻ...

    അമേരിക്കൻ സർവകലാശാലയിൽ ശ്രീനാരായണ ഗുരുദർശന ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

    കാലിഫോർണിയ, യു.എസ്.എ.: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, അമേരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിലുള്ള Aria University സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്കൃത...

    തെരുവിലെ സ്വപ്നം ഹ്രസ്വചിത്രം റിലീസ്; മികച്ച പ്രതികരണം, രണ്ട് അവാർഡുകൾ നേടി ശ്രദ്ധേയ നേട്ടം (Watch Video)

    റെയിൻബോ സിനി പ്രൊഡക്ഷൻ്റെ ബാനറിൽ ഷീജ വർഗ്ഗീസും പുഷ്പ മാർബറോസും ചേർന്ന് നിർമ്മിച്ച ഹ്രസ്വചിത്രമായ “തെരുവിലെ സ്വപ്നം” മുംബൈയിൽ...