More
    Homeസ്ട്രിങ് ബീറ്റ്സ് 2026; നവി മുംബൈയിൽ സംഗീതവിരുന്ന് ജൂൺ 13-ന്

    സ്ട്രിങ് ബീറ്റ്സ് 2026; നവി മുംബൈയിൽ സംഗീതവിരുന്ന് ജൂൺ 13-ന്

    Published on

    നവി മുംബൈയിലെ മലയാളി മനസ്സുകളിൽ സംഗീതത്തിന്റെയും ചിരിയുടെയും അലയൊലികൾ നിറയ്ക്കാനൊരുങ്ങി കേരള സമാജം ഉൾവെ നോഡ് (KSUN). സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സ്ട്രിങ് ബീറ്റ്സ് 2026” ജൂൺ 13-ന്, ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഉൾവെ സെക്ടർ 19B-യിലെ ഭൂമിപുത്ര ഭവനിൽ അരങ്ങേറും.

    സംഗീതപ്രേമികൾക്ക് വൈവിധ്യമാർന്ന നൂതനാനുഭവമായിരിക്കും ഈ സംഗീതസന്ധ്യ. പ്രശസ്ത വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതിയും ജനപ്രിയ ഗായകൻ സലീൽ സലിംയും മുഖ്യ ആകർഷണങ്ങളായിരിക്കും. വയലിന്റെ മാധുര്യവും ആധുനിക ഗാനശൈലിയും ചേർത്ത് ഒരുക്കുന്ന ഈ ഫ്യൂഷൻ സംഗീതം പ്രേക്ഷകർക്ക് വേറിട്ടൊരു ശ്രവണാനുഭവമാകും.

    ഇവർക്കൊപ്പം ജിയോ ജേക്കബ്, ജോബി പയസ്, കൃഷ്ണപ്രസാദ് (മൃദംഗം), സുമേഷ് ആനന്ദ്, യാസിർ അഷറഫ്, നിജിത് എന്നിവരടങ്ങുന്ന പ്രഗത്ഭ വാദ്യകലാകാരന്മാരുടെ ശക്തമായ നിരയും വേദിയിൽ ലൈവായി അണിനിരക്കും. വയലിൻ നാദവും വെസ്റ്റേൺ–ക്ലാസിക്കൽ ഫ്യൂഷൻ താളങ്ങളും ചേർന്ന ഈ സംഗീതസംഘം നവി മുംബൈയിലെ മലയാളി സമൂഹത്തിന് സമ്പന്നമായ ഒരു സംഗീതാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

    സംഗീതത്തിനൊപ്പം ഹാസ്യത്തിന്റെ നിറവു കൂട്ടാൻ ജനപ്രിയ മിമിക്രി താരം മഹേഷ് കുഞ്ഞു മോനും വേദിയിലെത്തും. ശബ്ദാനുകരണത്തിലെ അതുല്യ പ്രതിഭയായ മഹേഷ് രാഷ്ട്രീയ-സിനിമാ വ്യക്തിത്വങ്ങളുടെ അനുകരണ പ്രകടനങ്ങളും പ്രേക്ഷകർക്ക് ചിരിയുടെയും വിസ്മയത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പരിസ്ഥിതി ആത്മീയ കേന്ദ്രം ‘തണൽ’ പദ്ധതിക്ക് തുടക്കം; മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ പരിസ്ഥിതി സംരക്ഷണ സംരംഭം

    മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ ടിറ്റ്‌വാലയിലെ സ്ഥലത്ത് ആദ്യ മാവിൻതൈ നട്ടുകൊണ്ട് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ....

    ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും

    നാസിക്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും ചേർന്ന്...

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മാതൃകയായി. മുംബൈയിലും...

    ഒരു മഴക്കാലം (Rajan Kinatinkara)

    കുറെ വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെ ഒരു മഴക്കാലം കാണൂന്നത്. കാലവർഷം തുടങ്ങിയിട്ടില്ലെങ്കിലും അതിന്ന് മുന്നെ പെയ്ത മഴയ്ക്ക് കാലവർഷത്തോളം...
    spot_img

    More like this