മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയൻ (4961) മലാഡ്-മൽവാണി ശാഖയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടനം മലാഡ് വെസ്റ്റിലെ ഖരോഡി വില്ലേജിൽ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിച്ചു.
ഗുരുദേവ ഛായാചിത്ര അനാച്ഛാദനം യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ ചേർന്ന് നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ബി.സുശീലൻ, ജി.ശിവരാജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞജിത്ത്, വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ,ഖജാൻജി ഷിജി ശിവദാസൻ,ഗോരേഗാവ് ശാഖാ പ്രസിഡന്റ് സി.എസ്സ്.ദാസൻ, സെക്രട്ടറി ഷീൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഉണ്ണി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ അഞ്ചരയ്ക്ക് ഗണപതി ഹോമത്തോട് കൂടി നടന്ന പൂജകൾക്ക് ദുർഗ്ഗാദാസ് ശാന്തി സഹായി ആയിരുന്നു. കലശ പൂജ, ഗുരുഭഗവത പാരായണം,ഗുരുനാമ കീർത്തനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയും നടത്തപ്പെട്ട്.ശാഖാ പ്രസിഡന്റ് പി.ജി.വിജയ് കുമാർ,വൈസ് പ്രസിഡന്റ് ലാകേഷ് ചന്ദ്രോത്ത്,സെക്രട്ടറി ശ്രീകുമാർ ദാമോദരൻ,വനിതാസംഘം യുണിറ്റ് കോർഡിനേറ്റർ കെ.എസ്സ്.സുനിൽ കുമാർ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ഷീബ അരവിന്ദാക്ഷൻ,വൈസ് പ്രസിഡന്റ് സുജാത അരവിന്ദ്,സെക്രട്ടറി സൗമ്യ പ്രമോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അന്നപ്രാസാദവും നടന്നു
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 30 SATURDAY 4.30 P.M. | KAIRALI NEWS
