More
    HomeNewsമുംബൈയിലെ ആസാദ് മൈദാൻ വീണ്ടും തൊഴിലാളി പോരാട്ടവേദിയായി (Video)

    മുംബൈയിലെ ആസാദ് മൈദാൻ വീണ്ടും തൊഴിലാളി പോരാട്ടവേദിയായി (Video)

    Published on

    മുംബൈയിലെ ആസാദ് മൈദാൻ വീണ്ടും തൊഴിലാളി പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങളാൽ മുഖരിതമാകുന്നു. സി.ഐ.ടി.യുവിന്റെ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കാൻ ഭീവണ്ടി-കല്യാൺ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ബീഡി, പവർലൂം തൊഴിലാളികൾ മുംബൈയിലേക്ക് തിരിച്ചു. സമരനിരയിൽ ഭൂരിപക്ഷവും വനിതാ തൊഴിലാളികൾ.

    ചരിത്രപ്രസിദ്ധമായ ആസാദ് മൈദാനത്ത് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഭീവണ്ടി-കല്യാൺ മേഖലയിലെ തൊഴിലാളികൾ മുംബൈയിലേക്ക് പുറപ്പെട്ടത്.

    സി.എസ്.എം.ടി ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതിന് മുൻപ് കല്യാൺ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ അണിനിരന്നു. സി.ഐ.ടി.യു നേതാക്കളായ പി.കെ. ലാലിയുടെയും സുനിൽ ചവാന്റെയും നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ യാത്ര.

    ബീഡി വ്യവസായത്തിലും പവർലൂം മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ എൺപത് ശതമാനത്തിലേറെയും സ്ത്രീ തൊഴിലാളികളായിരുന്നു എന്നതാണ് ശ്രദ്ധേയം.

    തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ. ധീരസമര സഖാക്കളുടെ പോരാട്ടവീര്യത്തിന്റെയും ഐക്യത്തിന്റെയും സാക്ഷിയായി മാറിയ നിമിഷങ്ങളായിരുന്നു കല്യാൺ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 30 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this