More
    HomeNewsപരിസ്ഥിതി ദിനത്തിൽ തുണി സഞ്ചികളുമായി സീവുഡ്‌സിലെ ഗ്രാമചന്ത

    പരിസ്ഥിതി ദിനത്തിൽ തുണി സഞ്ചികളുമായി സീവുഡ്‌സിലെ ഗ്രാമചന്ത

    Published on

    നവി മുംബൈ: നാളെ നടക്കാനിരിക്കുന്ന ഗ്രാമചന്തയുടെ മുന്നോടിയായി തുണി സഞ്ചികൾ വിതരണം ചെയ്ത് സീവുഡ്‌സ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷങ്ങൾ തുടങ്ങി.

    ചന്തയൊരുങ്ങുന്ന ഗണേശ് മൈതാനത്തിൽ ഡോ നിമ മോഹൻ സമാജം പ്രവർത്തകയായ സിന്ധു സുനിലിന് നൽകിയാണ് തുണി സഞ്ചിയുടെ വിതരണോദ്ഘാടനം നടത്തിയത്.

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു തുണി സഞ്ചികളുടെ വിതരണം.

    ലോക്കൽ ഈസ് ഫ്യൂച്ചർ എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമചന്തകളുടെ നന്മ പുതു തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഉദ്യമം.

    പണ്ടത്തെ പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

    ഗ്രാമ ചന്തയിൽ നാല് കളരിപ്പയറ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

    കോലുമിഠായും കപ്പയും കഞ്ഞിയും പായസവും ബിരിയാണിയും തുടങ്ങി
    നിരവധി നാടൻ ഭക്ഷണങ്ങൾ ഗ്രാമചന്തക്ക് കൊഴുപ്പേകും.

    വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ സീവുഡ്‌സ് മലയാളി സമാജം അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ചാണ് പഴമയുടെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമചന്തയുമായെത്തുന്നത്.

    ഗണേശ് മൈതാനത്തിൽ ഗ്രാമചന്ത പഴയകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഭാഗ്യനറുക്കെടുപ്പും അരങ്ങേറും.

    കേരളത്തിന്റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കുന്ന ഗ്രാമചന്ത 2026-ലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

    എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വിൽക്കുന്ന കടകളിലേക്ക് നിരവധി മലയാളികളും അന്യഭാഷാ കുതുകികളും എത്തും.

    കൂടാതെ പഞ്ചഗുസ്‌തിയും ഗ്രാമ ചന്തയെ സവിശേഷമാക്കും.

    ഗ്രാമചന്തയിൽ കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവും നാടൻ കാഴ്ച്ചകളും ആഘോഷങ്ങളാക്കും.

    ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമ ചന്തയൊരുക്കുന്നത്.

    ഇരുപത്തിയഞ്ച് വർഷത്തിൻ്റെ നിറവിൽ നിൽക്കുന്ന സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ നിരവധി സിൽവർ ജൂബിലിയാഘോഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ഗ്രാമ ചന്ത.

    പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്.

    അതിൻ്റെ മുന്നോടിയായാണ് സീവുഡ്‌സ് മലയാളി സമാജം തുണി സഞ്ചികൾ തയ്യാറാക്കിയത്.

    കാർബൺ പാദമുദ്ര കുറയ്ക്കുന്ന ശ്രമങ്ങളിൽ ബദ്ധശ്രദ്ധാലുക്കളാണ് സീവുഡ്‌സ് മലയാളി സമാജം.

    ഭക്ഷ്യമേളയും ഗ്രാമ വിപണിയും അങ്കത്തട്ടും ഗുസ്‌തിയും ഗാനമേളയും നാടകവും കുളിക്കടവും ഭാഗ്യക്കുറികളും ഒരുമിച്ച് വരുന്ന ഗ്രാമചന്ത പുതിയ തലമുറക്ക് കേരളത്തിൻ്റെ വിപണിയുടെ നാൾവഴികൾ പരിചയപ്പെടുത്തുകയും മുതിർന്നവർക്ക്
    ഓർമ്മകളുടെ വസന്തം സൃഷ്‌ടിക്കുവാനും കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

    ഗ്രാമ ചന്തയിൽ മേൽത്തരം തുണി സഞ്ചികൾ ലഭ്യമാവുമെന്ന് സംഘാടകർ അറിയിച്ചു.

    വിവരങ്ങൾക്ക് :

    📞 Contact:
    Shashi Nair – 9967063280
    PGR Nair – 9004470324

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പരിസ്ഥിതി ആത്മീയ കേന്ദ്രം ‘തണൽ’ പദ്ധതിക്ക് തുടക്കം; മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ പരിസ്ഥിതി സംരക്ഷണ സംരംഭം

    മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ ടിറ്റ്‌വാലയിലെ സ്ഥലത്ത് ആദ്യ മാവിൻതൈ നട്ടുകൊണ്ട് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ....

    ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും

    നാസിക്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും ചേർന്ന്...

    സ്ട്രിങ് ബീറ്റ്സ് 2026; നവി മുംബൈയിൽ സംഗീതവിരുന്ന് ജൂൺ 13-ന്

    നവി മുംബൈയിലെ മലയാളി മനസ്സുകളിൽ സംഗീതത്തിന്റെയും ചിരിയുടെയും അലയൊലികൾ നിറയ്ക്കാനൊരുങ്ങി കേരള സമാജം ഉൾവെ നോഡ് (KSUN). സമാജത്തിന്റെ...

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മാതൃകയായി. മുംബൈയിലും...
    spot_img

    More like this

    പരിസ്ഥിതി ആത്മീയ കേന്ദ്രം ‘തണൽ’ പദ്ധതിക്ക് തുടക്കം; മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ പരിസ്ഥിതി സംരക്ഷണ സംരംഭം

    മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ ടിറ്റ്‌വാലയിലെ സ്ഥലത്ത് ആദ്യ മാവിൻതൈ നട്ടുകൊണ്ട് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ....

    ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും

    നാസിക്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും ചേർന്ന്...

    സ്ട്രിങ് ബീറ്റ്സ് 2026; നവി മുംബൈയിൽ സംഗീതവിരുന്ന് ജൂൺ 13-ന്

    നവി മുംബൈയിലെ മലയാളി മനസ്സുകളിൽ സംഗീതത്തിന്റെയും ചിരിയുടെയും അലയൊലികൾ നിറയ്ക്കാനൊരുങ്ങി കേരള സമാജം ഉൾവെ നോഡ് (KSUN). സമാജത്തിന്റെ...