More
    Homeലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ

    Published on

    ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ മാതൃകയായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും വൃക്ഷതൈകൾ നട്ട് പ്രകൃതിയോടുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.

    ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടി KDMC കമ്മീഷണർ അഭിനവ് ഗോയൽ ഉത്ഘാടനം ചെയ്തു.

    ഈ വർഷം ഒന്നര ലക്ഷം ചെടികളാണ് കല്യാൺ ഡോംബിവ്‌ലി മേഖലയിൽ കോർപ്പറേഷൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷണർ വ്യക്തമാക്കി

    പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയിൽ സംഘടനാ പ്രതിനിധികളുടെ സജീവ പങ്കാളിത്തത്തെ വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സെക്രട്ടറി ഡൊമിനിക് പോൾ അഭിനന്ദിച്ചു.

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ പേട്രൺ ഡോ. ഉമ്മൻ ഡേവിഡ് നേതൃത്വം നൽകി

    പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണെന്ന് സംഘടനയുടെ മഹാരാഷ്ട്ര കൗൺസിൽ പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു അഭിപ്രായപ്പെട്ടു.

    കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രാദേശിക ജനപ്രതിനിധികൾ വ്യക്തമാക്കി

    കാലം തെറ്റിയ മഴ, പ്രകൃതി ദുരന്തങ്ങൾ, ഉഷ്ണതരംഗങ്ങൾ എന്നിവ മനുഷ്യരാശിക്ക് പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളാണെന്നും ഇത്തരം സാഹചര്യങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഇവരെല്ലാം പറഞ്ഞു.

    പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓരോ ചെറിയ ശ്രമവും വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന സന്ദേശം പകർന്നാടിയാണ് വേൾഡ് മലയാളി ഫെഡറേഷൻ സമൂഹത്തിന് മാതൃകയായത്. Watch highlights of the event in Amchi Mumbai on 6 June 2026 4.3.0 p.m. in Kairali News

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പരിസ്ഥിതി ആത്മീയ കേന്ദ്രം ‘തണൽ’ പദ്ധതിക്ക് തുടക്കം; മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ പരിസ്ഥിതി സംരക്ഷണ സംരംഭം

    മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ ടിറ്റ്‌വാലയിലെ സ്ഥലത്ത് ആദ്യ മാവിൻതൈ നട്ടുകൊണ്ട് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ....

    ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും

    നാസിക്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാസിക് കേരള മഹിളാ സേവാ സമിതിയും കേരള സേവാ സമിതിയും ചേർന്ന്...

    സ്ട്രിങ് ബീറ്റ്സ് 2026; നവി മുംബൈയിൽ സംഗീതവിരുന്ന് ജൂൺ 13-ന്

    നവി മുംബൈയിലെ മലയാളി മനസ്സുകളിൽ സംഗീതത്തിന്റെയും ചിരിയുടെയും അലയൊലികൾ നിറയ്ക്കാനൊരുങ്ങി കേരള സമാജം ഉൾവെ നോഡ് (KSUN). സമാജത്തിന്റെ...

    ഒരു മഴക്കാലം (Rajan Kinatinkara)

    കുറെ വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെ ഒരു മഴക്കാലം കാണൂന്നത്. കാലവർഷം തുടങ്ങിയിട്ടില്ലെങ്കിലും അതിന്ന് മുന്നെ പെയ്ത മഴയ്ക്ക് കാലവർഷത്തോളം...
    spot_img

    More like this