ജൂൺ ആറിന് വൈകിട്ട് നാലരയ്ക്ക് സീവുഡ്സിലെ സെക്ടർ 48 ലെ ഗണേശ് മൈതാനിയിൽ പൊന്ന്യത്തങ്കം മാതൃകയിൽ അങ്കത്തട്ടുണരും.
തച്ചോളി ഒതേനനും ഒതേനന്റെ ഗുരുവായ കതിരൂർ ഗുരുക്കളും പരസ്പരമുള്ള പോരിനായി തിരഞ്ഞെടുത്തത് പൊന്യത്തെ ഏഴരക്കണ്ടം ആയിരുന്നു. ഏതാണ്ട് അഞ്ഞൂറിലധികം വർഷങ്ങൾക്കു മുൻപേ അവരിരുവരും അങ്കംവെട്ടി മരിച്ചുവീണ ഈ ഏഴരക്കണ്ടത് അവരുടെ ഓർമ്മകളിൽ പൊന്ന്യത്തങ്കം എന്നപേരിൽ വീണ്ടും മെയ്യ് അഭ്യാസത്തിന്റെ വിസ്മയ പ്രകടനത്തിന് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഗ്രാമചന്തയോടനുബന്ധിച്ച് വേദി ഒരുങ്ങിയിരിക്കുകയാണ്.
പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
നിരവധി നാടൻ ഭക്ഷണങ്ങൾ ഗ്രാമ ചന്തക്ക് കൊഴുപ്പേകും.
വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ സീവുഡ്‌സ് മലയാളി സമാജം അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ചാണ് പഴമയുടെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമ ചന്തയുമായെത്തുന്നത്.
ജൂൺ 6 ശനിയാഴ്ച വൈകിട്ട് 4.30ന് സീവുഡ്‌സ് സെക്ടർ 48 ഗണേശ് മൈതാനിയിൽ പൊന്ന്യത്തങ്കം മാതൃകയിൽ അങ്കത്തട്ടുണരും.
ജൂൺ ആറിന് വെകിട്ട് നാലരയോടെ സീവുഡ്‌സ് സെക്ടർ 48 ലെ ഗണേശ് മൈതാനത്തിൽ ഗ്രാമചന്ത നിരവധി കേരളീയ ദൃശ്യാനുഭവ ചാരുതകൾ പകർന്ന് സജീവമാകും.
ലോക്കൽ ഈസ് ഫ്യൂച്ചർ എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമചന്തകളുടെ നന്മ പുതു തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഉദ്യമം.
കേരളത്തിന്റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കുന്ന ഗ്രാമചന്ത 2026-ലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വിൽക്കുന്ന കടകളിലേക്ക് നിരവധി മലയാളികളും അന്യഭാഷാ കുതുകികളും എത്തും.
ഗ്രാമ ചന്തയുടെ ഒത്ത മധ്യത്തിൽ അരങ്ങേറുന്ന കളരിപ്പയറ്റ് ഇത്തവണ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റും. ഇരു ദേശങ്ങളിലെ തർക്കം തീർക്കാൻ രണ്ടു ദേശത്തെ ചേകവർ വാശിയേറിയ കളരിപ്പയറ്റു നടത്തുന്ന മട്ടിലാണ് ഈ കായികാഭ്യാസം അരങ്ങേറുക. ഒമ്പതരയ്ക്കവസാനിക്കുന്ന ഗ്രാമ ചന്തയിൽ നാല് അങ്കങ്ങളുണ്ടാവും.
കൂടാതെ പഞ്ചഗുസ്‌തിയും ഗ്രാമ ചന്തയെ സവിശേഷമാക്കും.
ഗ്രാമ ചന്തയിൽ കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവും നാടൻ കാഴ്ച്ചകളും ആഘോഷങ്ങളാക്കും.
പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേളയും എൺപതുകളെ ഓർമ്മിപ്പിക്കുന്ന ഭാഗ്യക്കുറിയും ഗ്രാമ ചന്തക്ക് മാറ്റ് കൂട്ടും.
ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമ ചന്തയൊരുക്കുന്നത്.
ഇരുപത്തിയഞ്ച് വർഷത്തിൻ്റെ നിറവിൽ നിൽക്കുന്ന സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ നിരവധി സിൽവർ ജൂബിലിയാഘോഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ഗ്രാമ ചന്ത.
പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്.
കാർബൺ പാദമുദ്ര കുറയ്ക്കുന്ന ശ്രമങ്ങളിൽ ബദ്ധശ്രദ്ധാലുക്കളാണ് സീവുഡ്‌സ് മലയാളി സമാജം.
ഭക്ഷ്യമേളയും ഗ്രാമ വിപണിയും അങ്കത്തട്ടും ഗുസ്‌തിയും ഗാനമേളയും നാടകവും കുളിക്കടവും ഭാഗ്യക്കുറികളും ഒരുമിച്ച് വരുന്ന ഗ്രാമ ചന്ത പുതിയ തലമുറക്ക് കേരളത്തിൻ്റെ വിപണിയുടെ നാൾവഴികൾ പരിചയപ്പെടുത്തുകയും മുതിർന്നവർക്ക്
ഓർമ്മകളുടെ വസന്തം സൃഷ്‌ടിക്കുവാനും കഴിയുമെന്ന് സംഘാടകർ അറിയിച്ചു.
പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി മേൽത്തരം തുണി സഞ്ചികൾ ലഭ്യമാക്കുമെന്നും സമാജം സംഘാടകർ പറഞ്ഞു.
വിവരങ്ങൾക്ക് :
📞 Contact:
Shashi Nair – 9967063280
PGR Nair – 9004470324
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
