പനവേൽ ക്ഷേത്രത്തിൽ ഏപ്രിൽ 11 ന് ശ്രീ അയ്യപ്പ സ്വാമിയുടെ പിറർന്നാൾ ആയ പൈങ്കുനി ഉത്രം വിപുലമായി ആഘോഷിക്കുന്നു.
അന്നേ ദിവസം രാവിലെ നവകം പഞ്ചഗവ്യം അഷ്ടാഭിഷേകം എന്നീ വിശേഷാൽ പൂജകളും ഉച്ചയ്ക്ക് മഹാ അന്നപ്രസാദവും വൈകിട്ട് നിറമാല ചുറ്റുവിളക്ക് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പ്രധാനമായി വൈകിട്ട് 1008 നീരാജ്ഞനം അയ്യപ്പ സ്വാമിക്ക് സമർപ്പിക്കുന്നതാണ്.