HomeEntertainmentഎമ്പുരാൻ സിനിമയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല; വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചെന്നും ഗോകുലം ഗോപാലൻ

എമ്പുരാൻ സിനിമയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല; വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചെന്നും ഗോകുലം ഗോപാലൻ

Published on

ലോകമെമ്പാടും റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദത്തിലായ എമ്പുരാനിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദ്ദേശവുമായി നിർമ്മാണ പങ്കാളിയായ ഗോകുലം ഗോപാലൻ. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം ആരെയും വേദനിപ്പിക്കാൻ എടുത്തതല്ലെന്നും വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കിയത്.

ജനപ്രിയ താരങ്ങൾ അഭിനയിച്ച സിനിമ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് നിന്ന് പോകരുതെന്ന ഉദ്ദേശത്തോടെ സിനിമയുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അതെ സമയം സിനിമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സിനിമ കാണുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ വേണ്ട നടപടികൾ ഉടനെ ചെയ്യണമെന്നും സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

അതെ സമയം ചിത്രം ആദ്യ ദിവസം തന്നെ നൂറു കോടി ക്ലബ്ബിൽ കയറിയെന്നും ഒരാഴ്ച കൊണ്ട് തന്നെ മുടക്ക് മുതൽ തിരിച്ചു പിടിക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിവാദം മാർക്കറ്റിംഗ് തന്ത്രമായാണ് ട്രേഡ് പണ്ഡിറ്റുമാർ വിലയിരുത്തുന്നത്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this