കലാവിസ്മയത്തിനായി നഗരമൊരുങ്ങുന്നു

0

കെ ആൻഡ് കെ സോഷ്യൽ ഫൗണ്ടേഷന്റെ എട്ടാമത് പുതുവത്സരാആഘോഷ പരിപാടികളുടെ ഭാഗമായാണ് ഏകദേശം 500 കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ സന്ധ്യക്കായി വേദി ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളെ കോർത്തിണക്കി വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളെ ഒരു വേദിയിൽ അവതരിപ്പിക്കുന്നതിന് നഗരം സാക്ഷ്യം വഹിക്കുക. ആധുനീക സാങ്കേതിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ദൃശ്യവിസ്മയമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുംബൈയിലെ മുൻ നിര സന്നദ്ധ സംഘടനയായ കെ ആൻഡ് കെ ഫൌണ്ടേഷൻ. മുംബൈയിലെ ലോക കേരള സഭാ മെമ്പർ കൂടിയായ പ്രിൻസ് വൈദ്യൻ ആണ് കശ്മീർ ടു കന്യാകുമാരി സോഷ്യൽ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡണ്ട്.

പവായ് ഹീരാ നന്ദാനി ഗാർഡനിലെ എം ടി എൻ എൽ ഗ്രൗണ്ടിൽ ഫെബ്രുവരി 2 ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് വിസ്മയ സന്ധ്യക്ക് തിരി തെളിയും. പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് ചടങ്ങുകൾ നിയന്ത്രിക്കും. കാശ്മീരി ഗായിക ദീപാളി വറ്റൽ തുടങ്ങി നിരവധി താരങ്ങൾ വിശിഷ്ടാതിഥികളായിരിക്കും.

VENUE : MTNL Grounds, Hiranandani Gardens, Powai, Mumbai
Date/Time : 2nd February 2019 from 5 pm onwards

LEAVE A REPLY

Please enter your comment!
Please enter your name here