കല്യാൺ ഈസ്റ്റ് അയ്യപ്പ ക്ഷേത്രത്തിന്റെ 31മത് പ്രതിഷ്ടാദിനം 4 ദിവസം നീണ്ട വിപുലമായ പരിപാടികളോടെ നടക്കും.
പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പൂജകൾ
ജൂൺ 5 വ്യാഴാഴ്ച രാവിലെ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. തുടർന്ന് വൈകീട്ട് 5 ന് വാസ്തു പൂജ, ശുദ്ധി കലശം, 6.40 ന് ദീപാരാധന, 7.45 ന് ഭദ്രകാളി പൂജ എന്നിവ ഉണ്ടായിരിക്കും.
ജൂൺ 6 വെള്ളിയാഴ്ച രാവിലെ 5.45ന് മഹാഗണപതി ഹോമം, 7ന് ചാതുർശുദ്ധി, ധാര, പാഞ്ചഗവ്യം, കലശം, അഭിഷേകം, നവഗ്രഹ പൂജ, ശ്രീഭൂതബലി. വൈകീട്ട് 5.30ന് സുബ്രമണ്യ സ്വാമി പൂജ, തുടർന്ന് 6.40ന് നിറമാലയും ചുറ്റുവിളക്കും ദീപാരാധനയും 7.45ന് മഹാ ഭഗവതി സേവ.
ജൂൺ 7 ശനിയാഴ്ച 5.45ന് മഹാഗണപതി ഹോമം , 6.15 ന് ഉദയാസ്തമന പൂജ (അയ്യപ്പൻ, ഗുരുവായൂരപ്പൻ) തുടർന്ന് ബ്രഹ്മ രക്ഷസ് പൂജ, ഗണപതിക്കും, ദേവിക്കും കലശാഭിഷേകം, നവകം പഞ്ചകാവ്യം, മൃത്യുഞ്ജയ ഹോമം, ശ്രീഭൂതബലി. വൈകീട്ട് 5 മണി മുതൽ പടി പൂജ, തുടർന്ന് ഉമാ മഹേശ്വര പൂജ, , 6.40 ന് ചുറ്റുവിളക്കും നിറമാലയും ദീപാരാധനയും. 7.45 ന് മഹാ ഭഗവതി സേവ.
ജൂൺ 8 ഞായറാഴ്ച രാവിലെ 5 മണിക്ക് പൂർണാഭിഷേകം. 5.45 ന് മഹാഗണപതി ഹോമം, 7 മണി മുതൽ ഉഷ പൂജ, നവകം, പഞ്ചകാവ്യം, നാഗ ദേവതകൾക്ക് നൂറും പാലും, കളഭ പൂജ, കളഭാഭിഷേകം, ഉച്ച പൂജ, ശ്രീഭൂതബലി.
12.30 മുതൽ അന്നദാനം , വൈകീട്ട് 6.40 ന് ചുറ്റുവിളക്കും നിറമാലയും ദീപാരാധനയും തുടർന്ന് 7 മണി മുതൽ വാദ്യഗുരു അനിൽ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തായമ്പക 7.30 ന് മഹാ ഭഗവതി സേവാ 8.45 ന് ശീവേലി.
പ്രത്യേക പൂജകൾ കൗണ്ടറിൽ നേരത്തെ ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.