More
    HomeNewsദേശീയ വിദ്യാഭ്യാസ നയം മാതൃകാപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടെന്ന് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ

    ദേശീയ വിദ്യാഭ്യാസ നയം മാതൃകാപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടെന്ന് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ

    Published on

    ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ ഒരു നാഴികക്കല്ലായ ദേശീയ വിദ്യാഭ്യാസ നയം (NEP 2020), ഉന്നത വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ മാതൃകാപരമായ മാറ്റത്തിനാണ് തുടക്കമിടുന്നത്.

    ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളിലും വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലും NEP 2020 ചെലുത്തുന്ന ബഹുമുഖ സ്വാധീനം വളരെ വലുതാണ്. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തിൽ വന്നിട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ, വിദ്യാഭ്യാസരംഗത്ത് ഏറെ വളർച്ചയും നവീകരണവുമാണ് പ്രകടമാകുന്നത്. വിദ്യാർത്ഥി കേന്ദ്രികൃതമായ, സവിശേഷതയുള്ള, സമവായപരമായ വിദ്യാഭ്യാസ മാതൃകയിലേക്കുള്ള നീക്കമാണിതെന്ന് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഡോ. പ്രകാശ് ദിവാകരൻ പറഞ്ഞു.

    കർക്കശമായ പരീക്ഷാ പാരമ്പര്യത്തിൽ നിന്ന് വിമുക്തമാകാനും സൃഷ്ടിപരവും വിമർശനാത്മക ചിന്തയും മുൻനിർത്തിയ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് നീങ്ങാൻ രാജ്യത്തിന് കഴിഞ്ഞു. ഹിമാലയൻ സർവകലാശാലയിൽ ഈ നയത്തെ സമഗ്രമായി നടപ്പിലാക്കി, ആഗോള തലത്തിൽ മത്സരിക്കാവുന്ന, സാമൂഹിക ബാധ്യതയുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

    അഞ്ച് വർഷത്തെ പ്രധാന നേട്ടങ്ങളായി മൾട്ടി-ഡിസിപ്പ്ലിനറി വിദ്യാഭ്യാസവും മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനവും, അടിസ്ഥാന സാക്ഷരതയും ഗണിതശേഷിയും പ്രൈമറി തലത്തിൽ ശക്തിപ്പെടുത്തൽ,
    പ്രവൃത്തി അധിഷ്ഠിത വിദ്യാഭ്യാസം കൂടാതെ ഹാർഡ്-സ്കിൽ പരിശീലനം തുടങ്ങിയ പരിഷ്‌കാരങ്ങൾ പ്രകാശ് ദിവാകരൻ ചൂണ്ടിക്കാട്ടി. മാതൃഭാഷയും പ്രാദേശിക ഭാഷകളും പഠനമാധ്യമമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സജീവ പങ്കാളിത്തം, അധ്യാപക പരിശീലനത്തിനും ശാക്തീകരണത്തിനും മുൻഗണന തുടങ്ങി ഗുണമേൻമയുള്ള, സമവായപരവും ആഗോളവുമായ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പാക്കുകയാണ് ഹിമാലയൻ സർവകലാശാലയുടെ പ്രഥമ പരിഗണന. പ്രൊ. ഡോ. പ്രകാശ് ദിവാകരൻ കൂട്ടിച്ചേർത്തു.

    Latest articles

    നവി മുംബൈ മലയാളോത്സവം; നൂറുകണക്കിന് കലാകാരന്മാർക്ക് ആദരം. സന്ധ്യ പലേരി മുഖ്യാതിഥി

    മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനവും വിജയികൾക്ക് പുരസ്‌കാര വിതരണവും മാർച്ച്...

    മഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി ആയിരങ്ങൾ പൊങ്കാല സമർപ്പിച്ചു.

    മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത് . ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പൊങ്കാലയിടുവാൻ കഴിയാത്ത...

    പശ്ചിമേഷ്യൻ സംഘർഷം; മാർച്ച് 3 ന് മുംബൈ വിമാനത്താവളത്തിൽ 107 വിമാന സർവീസുകൾ റദ്ദാക്കി.

    പശ്ചിമേഷ്യൻ സംഘർഷം വിമാന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തുടർന്നതിനാൽ ചൊവ്വാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 107 വ്യോമ...

    കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 5.20 മുതൽ സംഗീത...
    spot_img

    More like this