More
    HomeNewsഫാഷൻ രംഗത്ത് മലയാളി വിദ്യാർത്ഥിനിക്ക് അഭിമാന നേട്ടം

    ഫാഷൻ രംഗത്ത് മലയാളി വിദ്യാർത്ഥിനിക്ക് അഭിമാന നേട്ടം

    Published on

    വാസായി: ഫാഷൻ രംഗത്തെ ദേശീയ മത്സരമായ ലിവ പ്രോട്ടീഗ 25-ൽ വാസായിയുടെ അഭിമാനമായി കൃഷ്ണപ്രിയ ഗിരീഷ് നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യ ബിർള ഗ്രൂപ്പ്‌ ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ കൃഷ്ണപ്രിയക്ക് അഭിമാന നേട്ടം.

    ഫെബ്രുവരി 26-ന് സോഫിറ്റൽ മുംബൈ ബികെസിയിൽ വച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് ഈ നേട്ടം. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ലിവ ഫാഷൻ വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 124 മത്സരാർത്ഥികളാണ് പങ്കെടുത്തത്. ലക്ഷ്വറി ഈവനിംഗ് വെയർ, എലിവേറ്റഡ് ഇന്ത്യൻ വെയർ, വെസ്റ്റേൺ പ്രെറ്റ്, സെലിബ്രേഷൻ (9 വർഷം) എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഓരോ വിഭാഗത്തിൽ നിന്നും 4 പേരെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തു നടത്തിയ മത്സരത്തിൽ എലിവേറ്റഡ് ഇന്ത്യൻ വെയർ വിഭാഗത്തിലാണ് കൃഷ്ണപ്രിയയുടെ മികവ് പുറത്തെടുത്തത്. വസായിയിലെ ഗിരീഷ് നായരുടെ മകളായ കൃഷ്ണപ്രിയ അമിറ്റി യൂണിവേഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിൽ ബിരുദ അവസാന വർഷ വിദ്യാർത്ഥിനിയാണ്. സ്വന്തമായി രൂപകൽപ്പന ചെയ്ത വസ്ത്രമാണ് കൃഷ്ണപ്രിയയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി.

    മത്സരത്തിലെ വിജയിക്ക് 1,50,000 രൂപയുടെ സമ്മാനത്തുക, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ ലഭിച്ചു. ഈ ദേശീയ നേട്ടം

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം...
    spot_img

    More like this