More
    HomeNewsമുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി

    Published on

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടമായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി.

    പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെട്ട ദുരിതബാധിതർക്കായി 4 വീടുകളുടെ നിർമ്മാണമാണ് കേരള സർക്കാരുമായി ചേർന്ന് കെയർ ഫോർ മുംബൈ നിർവഹിച്ചത്.പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിലേക്ക് കെയർ4മുംബൈ പ്രത്യേക ക്ഷണിതാക്കളായിരുന്നു

    സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എം കെ നവാസ്, ട്രസ്റ്റി മെറിഡിയൻ വിജയൻ കൂടാതെ ആശിഷ് എബ്രഹാം, മനോജ് മാളവിക തുടങ്ങിയവർ പങ്കെടുത്തു. ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ സർക്കാരുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് കെയർ4മുംബൈ പ്രഖ്യാപിച്ചിരുന്നു.

    Seasaga Group, Berrio Group, Aegon Shipping, Trinity Trustലെ രാധ അമൻ, New Bombay Cultural Centre Koparkhairne, Seawoods Malayali Samajam, 24 Studio, Mastermind Travels എന്നിവരുടെ പിന്തുണയോടെയാണ് നാല് വീടുകളുടെ നിർമ്മാണ ചിലവായ 80 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറിയത്.

    നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; ആതിരോത്സവം മാർച്ച് 14 ന്

    നാസിക്: കേരളത്തിന്റെ പാരമ്പര്യ നൃത്തകലകളിലൊന്നായ തിരുവാതിരയെ ആസ്പദമാക്കി “ആതിരോത്സവം മെഗാ തിരുവാതിര” എന്ന സാംസ്കാരിക ആഘോഷം നാസിക്കിൽ സംഘടിപ്പിക്കുന്നു....
    spot_img

    More like this