More
    HomeNewsതാനെ മുനിസിപ്പൽ സ്കൂളിന് സ്മാർട്ട് ടിവി; 125 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിന് പുതുവാതിൽ

    താനെ മുനിസിപ്പൽ സ്കൂളിന് സ്മാർട്ട് ടിവി; 125 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിന് പുതുവാതിൽ

    Published on

    താനെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സ്കൂളിലെ ഏകദേശം 125 വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനം മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് ടിവി കൈമാറി.

    സ്കൂൾ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് മനസുതുറന്ന സ്പോൺസർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പുതിയ സ്മാർട്ട് ടിവിയും V-Guard സ്റ്റബിലൈസറും സ്കൂളിന് നൽകിയത്.

    ഫെബ്രുവരി 27-ന് രാവിലെ 10.30-ന് മറാഠി ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് കൊങ്കിണിപാഡ മുനിസിപ്പൽ സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഉപകരണങ്ങൾ കൈമാറിയത്.

    ചടങ്ങിൽ ഡോ. വേണുഗോപാൽ മേനോനും മഞ്ജു മേനോനും സന്നിഹിതരായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രചോദനാത്മക സന്ദേശങ്ങൾ നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉർമിള ആർ. ഗാവ്ലെയും സീനിയർ ടീച്ചർ ജഗന്നാഥ് ജാധവും കഴിഞ്ഞ 15 വർഷമായി സ്കൂളിന് പിന്തുണ നൽകിവരുന്ന ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തെയും ഭാരവാഹികളെയും അഭിനന്ദിച്ചു.

    പ്രൈമറി വിദ്യാർത്ഥികളുടെ ഇംഗ്ലീഷും ഗണിതവും മെച്ചപ്പെടുത്താൻ സ്വമേധയാ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന HGABS വോളണ്ടിയർ സുധ നായർക്കും ഹെഡ്മിസ്ട്രസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

    HGABS സെക്രട്ടറി ശശികുമാർ നായർ മാതൃഭാഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മറാഠി ഭാഷാദിന സന്ദേശം നൽകി. ഈ സാമൂഹിക പ്രവർത്തനത്തിന് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ചു.

    ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെജൽ ധേബെ സ്കൂളിനെ പ്രതിനിധീകരിച്ച് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് ശേഷം എല്ലാ കുട്ടികൾക്കും മിഠായികൾ വിതരണം ചെയ്തു.

    ഡിജിറ്റൽ പഠനത്തിന് പുതിയ വാതിൽ തുറന്ന ഈ സംരംഭം, സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള മികച്ച മാതൃകയായി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

    ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ...

    കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി

    കൊല്ലം: കൊല്ലം അയത്തിൽ സ്വദേശിനിയായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് കാറിൽ വീട്ടിൽനിന്ന്...

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു.

    മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ, ഹിംഗോളി ജില്ലകളിൽ ശനിയാഴ്ച 3.1 മുതൽ 3.6 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ...

    ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം

    തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി ആഭ്യന്തര വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മാതൃകാപരമായ...
    spot_img

    More like this