More
    HomeNewsവജ്രപ്രഭയിൽ തിളങ്ങി ഡോംബിവ്‌ലി കേരളീയ സമാജം

    വജ്രപ്രഭയിൽ തിളങ്ങി ഡോംബിവ്‌ലി കേരളീയ സമാജം

    Published on

    ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമെന്ന ഖ്യാതി നേടിയ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി. ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ എം.എൽ.എമാരായ രവീന്ദ്ര ചവാനും രാജേഷ് മോറെയും വിശിഷ്ടാതിഥികളായിരുന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

    സമാജം പ്രസിഡന്റ് ഇ.പി. വാസു അധ്യക്ഷത വഹിച്ചു. മഹാനഗരത്തിന്റെ പ്രാന്തപ്രദേശമായ ഡോംബിവ്‌ലിയുടെ വളർച്ചയിൽ മലയാളി സമൂഹവും അവരുടെ സംഘടനയായ കേരളീയ സമാജവും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം ആശംസിച്ചു. സമൂഹസേവനം, വിദ്യാഭ്യാസ ഇടപെടലുകൾ, ദുരന്തബാധിതർക്കുള്ള സഹായം തുടങ്ങി സമാജത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ചെയർമാൻ വർഗീസ് ഡാനിയൽ വിശദീകരിച്ചു.

    പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സമാജത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അശോകൻ അഭിപ്രായപ്പെട്ടു. സമാജം ഭാരവാഹികളായ ബിനോയ് തോമസ്, സുരേഷ് ബാബു എന്നിവരും സംസാരിച്ചു.

    തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിച്ച സംഗീതനിശയും ഹാസ്യപരിപാടികളും അരങ്ങേറി. പ്രസാദ് ഷൊർണൂർ ചടങ്ങുകൾ നിയന്ത്രിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

    ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ്...

    ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

    മുംബൈ: മലയാള ചലച്ചിത്രഗാന രംഗത്തെ അനശ്വര ശബ്ദങ്ങളായിരുന്ന പി. ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഓർമകൾക്ക് ഗാനാർച്ചനയൊരുക്കി ട്രോംബേ ടൗൺഷിപ്പ്...

    ലഹരിക്കെതിരെ സംഗീതത്തിന്റെ തൂഫാൻ; മുംബൈ പ്രതിഭകളുടെ വീഡിയോ ആൽബം ശ്രദ്ധനേടുന്നു

    മുംബൈ: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിലൂടെ പിന്തുണയുമായി മുംബൈയിലെ കലാകാരന്മാർ. ആഭ്യന്തരവകുപ്പിന്റെ ലഹരിവിരുദ്ധ സംരംഭമായ ‘ഓപ്പറേഷൻ തൂഫാൻ’ മുന്നോട്ടുവയ്ക്കുന്ന...

    ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

    ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ...
    spot_img

    More like this