HomeNewsമഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

Published on

ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ് 30 ഞായറാഴ്ച ഡോംബിവ്‌ലി ജിംഖാന ഹാളിൽ നടക്കും. വൈകിട്ട് 7 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ചലച്ചിത്ര നടനും ഗായകനുമായ ജയരാജ് വാരിയർ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.

മലയാളത്തിന്റെ തനിമയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുക. മാവേലി വരവേൽപ്പ്, തിരുവാതിര, നാടോടിനൃത്തങ്ങൾ, ഒപ്പന, മാർഗംകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കേരളീയ കലാരൂപങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും.

ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എസ്.എസ്.എൽ.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ WMF അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കും. വിദ്യാഭ്യാസ രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന്റെയും പുതുതലമുറയുടെ നേട്ടങ്ങളെ ആദരിക്കുന്നതിന്റെയും ഭാഗമായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.

170 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പാട്രൺ ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് മാത്യു ജോൺ, സെക്രട്ടറി ഡൊമിനിക് പോൾ, ട്രഷറർ ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രേംലാൽ, സിന്ധു നായർ, ഡോ.ജയശ്രീ മേനോൻ, ബിജു രാജൻ, സ്മിത, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കൃഷ്ണകുമാർ, ശിവറാം മഠത്തിൽ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ഏകോപനം നിർവഹിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂർ പാസ് ആവശ്യമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this