HomeNewsജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

Published on

മുംബൈ: മലയാള ചലച്ചിത്രഗാന രംഗത്തെ അനശ്വര ശബ്ദങ്ങളായിരുന്ന പി. ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഓർമകൾക്ക് ഗാനാർച്ചനയൊരുക്കി ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്ട്സ് ക്ലബ് (ടി.ടി.എഫ്‌.എ.സി). ജൂലൈ 26 ഞായറാഴ്ച സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് മലയാളത്തിന്റെ പ്രിയ ഭാവഗായകരുടെ സംഗീത സംഭാവനകൾ അനുസ്മരിച്ചത്.

മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് ജയചന്ദ്രനും ജാനകിയമ്മയും നൽകിയ നിസ്തുല സംഭാവനകളെക്കുറിച്ച് ജി.കെ. സുനിലും ലത സുരേഷും സചിത്ര അവതരണം നടത്തി.

തുടർന്ന് ദേവിക, വിഷ്ണു, അദിതി, സുധീർ, വീണ, നിരഞ്ജൻ എന്നിവർ ജയചന്ദ്രനും ജാനകിയമ്മയും ആലപിച്ച ജനപ്രിയ ഗാനങ്ങൾ അവതരിപ്പിച്ചു. ഇരുവരുടെയും സംഗീതജീവിതത്തിലെ അനശ്വര ഗാനങ്ങളെ കോർത്തിണക്കി വിമൽനാഥ്, ജ്യോത്സ്ന, പ്രദീപ്, ദിവ്യ, ഹരിമോഹൻ, നീതു എന്നിവർ അവതരിപ്പിച്ച ചലച്ചിത്രഗാന മെഡ്ലിയോടെയാണ് ഗാനാർച്ചന സമാപിച്ചത്.

ടിങ്കു കൃഷ്ണനും രതീഷും ശബ്ദ-വെളിച്ച നിയന്ത്രണം നിർവഹിച്ചു. ടി.ടി.എഫ്‌.എ.സി പ്രസിഡന്റ് ജിൽജു രതീഷും ജോയിന്റ് സെക്രട്ടറി വിനോദ് ദിവാസനും ചടങ്ങിൽ സംസാരിച്ചു.

മലയാളത്തിന്റെ സംഗീതപ്രേമികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന രണ്ട് മഹാപ്രതിഭകൾക്ക് സ്നേഹാദരമർപ്പിച്ചുകൊണ്ട്, സംഗീതസാന്ദ്രമായ ഓർമകളുടെ സായാഹ്നമായി മാറുകയായിരുന്നു ടി.ടി.എഫ്‌.എ.സിയുടെ അനുസ്മരണ പരിപാടി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this