More
    HomeNewsവൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പിന്തുണ: AIPF അംഗങ്ങളിൽ നിന്ന് 50,300 രൂപ സമാഹരിച്ചു

    വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പിന്തുണ: AIPF അംഗങ്ങളിൽ നിന്ന് 50,300 രൂപ സമാഹരിച്ചു

    Published on

    കണ്ണൂർ പന്നിയൂർ സ്വദേശിയായ സി. സനൂപിന്റെ ഇരു കിഡ്‌നിയും തകരിൽ ആയതിനാൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സനൂപിനെ ചികത്സയ്ക്കുന്നതിനായി ഒരു സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്.

    ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഓൾ ഇന്ത്യ പീപ്പിൾ ഫോറം വാട്ട്സപ്പ് ഗ്രൂപ്പ് വഴി നടത്തിയ ഇടപെടലിൽ ഇതിനകം 50,300 രൂപ അംഗങ്ങളിൽ നിന്ന് മാത്രമായി സമാഹരിക്കാനായി.

    വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് All India People Forum (AIPF) പ്രതിനിധികൾ മുഴുവൻ തുകയും കമ്മിറ്റി ഭാരവാഹികൾക്ക് അയച്ചു കൊടുത്തു.

    അവിചാരിതമായി ഉണ്ടായ രോഗാവസ്ഥയും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ശ്രമിക്കുന്ന സനൂപിനും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായതായി കമ്മിറ്റി വ്യക്തമാക്കി. ശസ്ത്രക്രിയയും തുടർചികിത്സയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പരിശ്രമങ്ങളിൽ AIPF അംഗങ്ങളുടെ കൂട്ടായ്മ നൽകിയ പിന്തുണ നിർണായകമായ ഇടപെടലായി മാറിയെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

    സാമ്പത്തിക സഹായം നൽകിയും, മാനസിക പിന്തുണയുമായി ചേർത്ത് പിടിച്ചും, മറ്റ് ഗ്രൂപ്പുകളിൽ സഹായ അഭ്യർത്ഥന ഫോർവേഡ് ചെയ്തും സഹകരിച്ച AIPF അംഗങ്ങൾക്ക് ചികിത്സ സഹായ കമ്മിറ്റി സനൂപിന്റെ കുടുംബത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തി.

    തുടർന്നുള്ള ചികിത്സാ പ്രവർത്തനങ്ങളിലും സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി കമ്മിറ്റി ചെയർമാൻ ജയേഷ് അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം...
    spot_img

    More like this