HomeNewsവന്യമൃഗ ഭീഷണിക്കിടെ സുരക്ഷിത ആവാസം; ഡോ. എം.എസ്. സുനിലിന്റെ 372-ാമത് സ്നേഹഭവനം സിനിക്ക്

വന്യമൃഗ ഭീഷണിക്കിടെ സുരക്ഷിത ആവാസം; ഡോ. എം.എസ്. സുനിലിന്റെ 372-ാമത് സ്നേഹഭവനം സിനിക്ക്

Published on

പത്തനംതിട്ട: ഭവനരഹിതരായ നിരാലംബർക്ക് വീടൊരുക്കുന്ന സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ നിർമ്മിച്ച 372-ാമത് സ്നേഹഭവനം കോന്നി ഊട്ടുപാറ കരിമ്പനാകുഴി നിരവേൽ സിനിക്കും കുടുംബത്തിനുമായി കൈമാറി. പ്രതിഭയുടെ സഹായത്താൽ നിർമിച്ച വീടിൻ്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ നിർവഹിച്ചു.

ആനകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ആക്രമണ ഭീഷണിയിൽ ജീവിതം ദുഷ്കരമായ സാഹചര്യത്തിലായിരുന്നു സിനിയും കുടുംബവും. ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ കുടുംബച്ചെലവും ഭാര്യ സിനിയുടെ കാൻസർ ചികിത്സയും നിറവേറ്റേണ്ടി വന്ന ഭർത്താവ് പ്രദീപിന് സ്വന്തമായി വീട് പണിയുക അസാധ്യമായിരുന്നു. രണ്ട് പെൺമക്കളുമായി സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.

ഇത്തരം അവസ്ഥ മനസ്സിലാക്കി, പ്രതിഭയുടെ ജന്മദിന സമ്മാനമായി രണ്ട് മുറി, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവ ഉൾക്കൊള്ളുന്ന സുസജ്ജമായ വീട് നിർമിച്ചു നൽകി.

ചടങ്ങിൽ റവ. ജോർജ് മാത്യു, മുൻ പഞ്ചായത്ത് അംഗം മിനി ഇടിക്കുള, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, സൂസമ്മ ഉണ്ണുണ്ണി, ജെറി ഡാനിയേൽ എന്നിവർ സംസാരിച്ചു.

സ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർക്കുമ്പോൾ ജീവിതങ്ങൾ എങ്ങനെ മാറുന്നു എന്നതിന് ഈ സ്നേഹഭവനം മറ്റൊരു തെളിവായി മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...
spot_img

More like this