HomeNewsമഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി ആയിരങ്ങൾ പൊങ്കാല സമർപ്പിച്ചു.

മഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി ആയിരങ്ങൾ പൊങ്കാല സമർപ്പിച്ചു.

Published on

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത് . ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പൊങ്കാലയിടുവാൻ കഴിയാത്ത ഭക്തർക്ക് നഗരത്തിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവങ്ങൾ അനുഗ്രഹമായി .

ഹോളിയുടെ വർണങ്ങളിലും വനിതകളുടെ ആഘോഷത്തിലും ലയിച്ച് പൊങ്കാലയിൽ തെളിഞ്ഞ ഭക്തിജ്വാല, മഹാനഗരത്തിന്റെ ആകാശരേഖയിൽ അണയാത്ത പ്രകാശമായി മാറി.

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി പൊങ്കാല സമർപ്പണം നടന്നത്

ബോറിവ്‌ലി, ഗോരേഗാവ്, പൻവേൽ, കല്യാൺ, അംബർനാഥ് , ഡോംബിവ്‌ലി, കൂടാതെ പുനെയിലെ വിവിധ ഭാഗങ്ങളിലുമായി ഇക്കുറി പൊങ്കാല മഹോത്സവത്തിൽ അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് .

അംബർനാഥ് നവരെ പാർക്കിൽ നടന്ന 16മത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി കാർമികത്വം വഹിച്ചു.

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത് .

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം

സ്ത്രീകൾ മാത്രം പങ്കെടുത്ത ആചാരങ്ങളോട് കൂടിയ മഹോത്സവം ആഘോഷങ്ങളുടെ നഗരത്തിനും വേറിട്ട അനുഭവമായി

ഇത്തവണയും മനം നിറഞ്ഞ പുണ്യാനുഭവമായാണ് ഇതരഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിച്ച് മടങ്ങിയത്

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this