More
    Homeപഠനത്തിന് കൈത്താങ്ങായി ബോംബെ കേരളീയ സമിതി; മെറിറ്റ് വിദ്യാർത്ഥികൾക്ക് ആദരം

    പഠനത്തിന് കൈത്താങ്ങായി ബോംബെ കേരളീയ സമിതി; മെറിറ്റ് വിദ്യാർത്ഥികൾക്ക് ആദരം

    Published on

    മുംബൈ | ജൂലൈ 5, 2026: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ബോംബെ കേരളീയ സമിതി, മലാഡ് വെസ്റ്റ് വാർഷിക പുസ്തക-പഠനോപകരണ വിതരണം ചെയ്തു. എസ്.എസ്.സി./എച്ച്.എസ്.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സമാജം ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ അനുമോദിച്ചു.

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്ന് എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

    വിദ്യാഭ്യാസമാണ് സാമൂഹിക മുന്നേറ്റത്തിനുള്ള ഏറ്റവും ശക്തമായ ആയുധമെന്നും, അതിനാൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സമിതി എന്നും മുൻഗണന നൽകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച സമിതി പ്രസിഡന്റ് അഡ്വ. പത്മ ദിവാകരൻ വ്യക്തമാക്കി.

    ജാതി, മതം, വർഗം എന്നിവയുടെ യാതൊരു വേർതിരിവുമില്ലാതെ അർഹരായ വിദ്യാർത്ഥികൾക്ക് സമിതി എല്ലാ വർഷവും സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി അഡ്വ. രാഖി സുനിൽ പറഞ്ഞു.

    “ഓരോ കുട്ടിയും ഞങ്ങളുടെ സമാജം കുടുംബത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസം എല്ലാവരിലേക്കും തുല്യമായി എത്തണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം” രാഖി കൂട്ടിച്ചേർത്തു.

    ഈ സേവന പ്രവർത്തനം വർഷങ്ങളായി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ദാതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സന്നദ്ധ പ്രവർത്തകർക്കും ട്രഷറർ കെ. പി. ഗോപാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

    വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സമിതി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അർഹരായ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു.

    സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇത്തരം വിദ്യാഭ്യാസ സഹായ പദ്ധതികൾ തുടർന്നും വിപുലീകരിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഇന്ത്യൻ ജനാധിപത്യത്തിന് നീതിപീഠത്തിന്റെ കൈത്താങ്ങ്… ഉയർത്തി പ്രതിഷ്ഠിക്കേണ്ട വിധി!!!

    "മോദി മൂർദാബാദ്…", "അമിത് ഷാ മൂർദാബാദ്…", "ബി.ജെ.പി. സർക്കാർ മൂർദാബാദ്…" എന്ന് മുദ്രാവാക്യം വിളിച്ചതുകൊണ്ട് മാത്രം ഒരു പൗരനെ...

    സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സംരക്ഷിക്കണം; ബയോ പാർക്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

    താനെ: സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ (എസ്ജിഎൻപി) പരിസ്ഥിതി സംരക്ഷിക്കണമെന്നും, ദേശീയോദ്യാനത്തിന്റെ ഭാഗത്ത് ബയോഡൈവേഴ്‌സിറ്റി പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന്...

    മുംബൈയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ പൂനെ ഗതാഗതം സ്തംഭിച്ചു.

    മുംബൈയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ദുരിതം രൂക്ഷമാകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന്...

    പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    പൻവേൽ: പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി...
    spot_img

    More like this