More
    Homeമഹാരാഷ്ട്രയിൽ സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിച്ചു

    മഹാരാഷ്ട്രയിൽ സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിച്ചു

    Published on

    സ്കൂൾ കുട്ടികളിൽ ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ നിർണായക നടപടി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ സ്റ്റിംഗ് ഉൾപ്പെടെയുള്ള ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നിയമസഭയിൽ ഉയർന്ന ആശങ്കകൾക്ക് പിന്നാലെയാണ് തീരുമാനം.

    സ്കൂളുകൾക്ക് സമീപം കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ.

    സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 500 മീറ്റർ പരിധിക്കുള്ളിൽ സ്റ്റിംഗ് ഉൾപ്പെടെയുള്ള എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ഭക്ഷ്യ-ഔഷധ ഭരണ വകുപ്പ് മന്ത്രി നർഹരി സിർവാൾ നിയമസഭയിൽ അറിയിച്ചു.

    ബിജെപി എംഎൽഎ വിക്രം പച്ച്പുട്ടെ വിഷയമുന്നയിച്ചപ്പോഴാണ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളിലും ഗർഭിണികളിലും ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന മുന്നറിയിപ്പ് ഉൽപ്പന്നങ്ങളിൽ തന്നെയുണ്ടെങ്കിലും, സ്കൂൾ പരിസരങ്ങളിൽ ഇവ വ്യാപകമായി വിൽക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഇതിനുപുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിൽപ്പനയിൽ കർശന പരിശോധന നടത്തുമെന്നും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും നിയമലംഘനങ്ങൾക്കും ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

    അതേസമയം, പുതുതായി ചുമതലയേറ്റ എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ഗുട്ട്ക, പാൻമസാല, നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവയ്‌ക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുംബൈയിലെ ആറു പ്രമുഖ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ഭക്ഷ്യസുരക്ഷാ ലൈസൻസുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കൊലപാതകത്തിന് മുമ്പ് റിഹേഴ്സൽ, പിന്നാലെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊല’; പൂനെ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സിയയും ചേതനും ജുഡീഷ്യൽ കസ്റ്റഡിയിൽ

    ഗൂഗിളിൽ 'എങ്ങനെ കൊല്ലാം' എന്ന് തിരച്ചിൽ, പോലീസിന് പറയേണ്ട മറുപടിയും മുൻകൂട്ടി പരിശീലനം; പ്രതികൾക്ക് നുണപരിശോധനയ്ക്ക് അനുമതി തേടി...

    നന്മയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് ജൂലായ് 4 ന് തുടക്കം

    മുംബൈ: ഏകദേശം ഒന്നരപതിറ്റാണ്ടായി മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും നിർധനരായ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളികൂട്ടായ്‌മയായ നന്മ ചാരിറ്റബിൾ...

    വിദേശമണ്ണിൽ അഭ്യസിച്ച ചുവടുകൾ ഇനി ഗുരുവായൂരപ്പന്റെ സന്നിധിയിൽ

    ഗുരുവായൂർ: പ്രവാസത്തിന്റെ കനൽവഴികളിലും മനസ്സിന്റെ മണിച്ചെപ്പിൽ കാത്തുസൂക്ഷിച്ച നൃത്തച്ചുവടുകൾ ഇനി ഗുരുവായൂരപ്പന്റെ സന്നിധിയിൽ സമർപ്പണം. മണലാരണ്യത്തിലെ തിരക്കുകൾക്കിടയിലും നൃത്തത്തെ...

    ഡോംബിവിലി കുംഭർക്കൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ പുതിയ അധ്യയനവർഷത്തിന് പൂർണതോതിൽ തുടക്കം

    ഡോംബിവിലി: കുംഭർക്കൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിന്റെ 2026-27 അധ്യയനവർഷ പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ തുടക്കമായി. സെക്കൻഡറി വിഭാഗത്തിന്റെ പ്രവേശനോത്സവവും...
    spot_img

    More like this