ഡോംബിവിലി: കുംഭർക്കൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിന്റെ 2026-27 അധ്യയനവർഷ പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ തുടക്കമായി. സെക്കൻഡറി വിഭാഗത്തിന്റെ പ്രവേശനോത്സവവും ക്ലാസുകളും ജൂൺ 12-ന് ആരംഭിച്ചിരുന്നപ്പോൾ, പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവവും ക്ലാസുകളും ജൂൺ 29-ന് ആരംഭിച്ചു.
സ്കൂൾ കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പ്രൈമറി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വൈകി ആരംഭിച്ചതെന്ന് സ്കൂൾ ഭരണസമിതി അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷയും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന സ്കൂളിന്റെ നാലും അഞ്ചും നിലകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഭരണസമിതി അറിയിച്ചു.
വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കുമെന്നും, ഡോംബിവിലി മേഖലയിലെ വിദ്യാഭ്യാസരംഗം നേരിടുന്ന അടിസ്ഥാനസൗകര്യ-പ്രവേശന വെല്ലുവിളികൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഭരണസമിതി പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ അധ്യയനവർഷത്തിൽ അക്കാദമിക മികവിനൊപ്പം വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
