മുംബൈയിൽ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിക്കവെയാണ് വയലാർ രാമവർമ്മയുടെ പ്രശസ്ത വരികൾ തെറ്റാണെന്ന് സുരേഷ്ബാബു സമർഥിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് നവി മുംബൈ ബെലാപൂരിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വി.കെ. സുരേഷ് ബാബു. ശ്രീനാരായണ ദർശനം പഠിപ്പിക്കുവാൻ വേണ്ടി മാത്രമാകരുതെന്നും സുരേഷ്ബാബു പറഞ്ഞു ഗുരുദർശനം ഉയർത്തിപ്പിടിക്കുന്ന സന്ദേശം വളരെ വലുതാണ് മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചുവെന്ന വയലാർ രാമവർമ്മയുടെ പ്രശസ്തമായ ഗാനത്തിലെ വരികൾ തെറ്റാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി മനുഷ്യന്റെ മനസിലാണ് ദൈവമിരിക്കുന്നതെന്ന ദർശനമാണ് പ്രചരിപ്പിക്കേണ്ടതെന്നും സുരേഷ് ബാബു വ്യക്തമാക്കി. മനുഷ്യന്റെ ഭാവനയാണ് സിംഹത്തെ രാജാവാക്കിയതെന്നും കാര്യലാഭത്തിനായി മതങ്ങളെ സൃഷ്ടിച്ചതെന്നും സുരേഷ്ബാബു പ്രഭാഷണത്തിൽ വിവരിച്ചു.

നവി മുംബൈയിൽ ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത് സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രീ നാരായണ മന്ദിര സമിതി സി.ബി.ഡി ബെലാപൂർ യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.കെ. സുരേഷ് ബാബു.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സമിതി അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തുടർന്ന് SNMS കലാക്ഷേത്ര അവതരിപ്പിച്ച ‘നിഴലുകൾക്ക് നിറഭേദമോ’ എന്ന നാടകം അരങ്ങേറി. സാമൂഹിക പ്രസക്തിയുള്ള പ്രമേയവും മികച്ച അവതരണവും പ്രേക്ഷക പ്രശംസ നേടി. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ ശ്രീ നാരായണ മന്ദിര സമിതി പ്രസിഡണ്ട് എം ഐ ദാമോദരൻ , വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, കൈരളി പ്രസിഡണ്ട് ജി. കോമളൻ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. Watch Video >>>>
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 – SATURDAY 4.30 P.M. | KAIRALI NEWS
