ഇതിഹാസ ഗായകനും, ബഹുമുഖ പ്രതിഭയും,സംഗീത സാമ്രാട്ടുമായിരുന്ന എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയർപ്പിച്ചു കൊണ്ടുള്ള സംഗീത സമർപ്പണ സന്ധ്യയിൽ പ്രശസ്തരും പ്രമുഖരുമടങ്ങുന്ന ഒട്ടനവധി സംഗീത പ്രേമികൾ പങ്കെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയാണ് ദിവസേന രാത്രിയിൽ ഇഷ്ടഗാനങ്ങളെ പരിചയപ്പെടുത്തുന്ന വാട്ട്സപ്പ് കൂട്ടായ്മ. 350-ൽ പരം അംഗങ്ങളുള്ള ഒരേ പേരിലുള്ള രണ്ട് കൂട്ടായ്മയാണ് പഴയ പാട്ടുകളും വിവരങ്ങളുമായി ആസ്വാദക മനസുകളിൽ പെയ്തിറങ്ങുന്നത്. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ ബിജുകുമാറാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിക്കുന്നത്.
ചലച്ചിത്ര നടന്മാരായ ജഗദിഷ്, മനോജ് കെ ജയൻ, ഇടവേള ബാബു, മിമിക്രി താരങ്ങളായ കലാഭവൻ സുധി, സ്ത്രീ വേഷത്തിൽ പ്രേക്ഷകഹൃദയം കവർന്ന ഓച്ചിറ സജി, പിന്നണി ഗായകൻ ശ്യാം പ്രസാദ്, ഡോക്ടർ എം.ജി.പിള്ള, പ്രതാപ് നായർ, ഡോക്ടർ സുരേഷ് കുമാർ, സിനിമ സംവിധായകൻ വിജീഷ് മണി,സിനിമ നിർമാതാക്കളായ മുരളി മാട്ടുമ്മൽ, രജി കൊപ്പറപറമ്പിൽ,ഇൻകം ടാക്സ് ജോയിന്റ് കമ്മീഷ്ണർ ജ്യോതിസ് മോഹൻ, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ , അവതാരകൻ ആശിഷ് എബ്രഹാം, രാഗലയ വിജയ് കുമാർ, ദേവദാസ് ജി നായർ, രാജേന്ദ്രൻ, അനീഷ് കുര്യാക്കോസ്, മനോജ് മാളവിക, സലിം കുമാർ, എൻ മോഹൻദാസ്, വത്സൻ മൂർക്കോത്ത് തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഈ സംഗീത ഗ്രൂപ്പ്.
ഇക്കഴിഞ്ഞ ദിവസം മണ്മറഞ്ഞ എസ് പി ബിയുടെ ഓർമ്മക്കായി സമർപ്പിച്ച പരിപാടിയിൽ 28 ഗായകർ 38 ഗാനങ്ങൾ ആലപിച്ച് പ്രിയ ഗായകന് ആദരാഞ്ജലി സമർപ്പിച്ചു. 84 വയസ്സുള്ള മുംബൈയിലെ മുതിർന്ന കലാകാരൻ സി.കെ.കെ.പൊതുവാൾ അടക്കമുള്ളവരാണ് ഗാനാർച്ചനയിൽ പങ്കെടുത്തത്. കൂടാതെ എട്ടോളം ഗാനങ്ങൾ ആലപിച്ചാണ് ഓച്ചിറ സജിയും എസ് പി ബിക്ക് എ സ്മരണാഞ്ജലി അർപ്പിച്ചത്.
മനോജ് കെ ജയൻ, ശ്യാം പ്രസാദ്- പിന്നണി ഗായകൻ (കൊച്ചി), പി.വി.വിജയകുമാർ-രാഗലയ (മുംബൈ), ജയാ പിള്ള (മുംബൈ),സുജ ബാബു (നവി മുംബൈ), എൻ.എസ്.രാജൻ (നവി മുംബൈ),ഡി.ബിപിൻ കുമാർ (കുവൈറ്റ്), കോട്ടയം ഡി വൈ എസ്സ് പി . ശ്രീകുമാർ , തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ബി കേശവദാസ് , വി കെ മുരളീധരൻ (റോയൽ റെസോയി) ദേവദാസ് (കൊച്ചി),സി.കെ.കെ.പൊതുവാൾ (മുംബൈ),സന്തോഷ് കുമാർ (ബഹറിൻ),പി.എൻ.കെ.മേനോൻ (മുംബൈ),സി.എ.ബാബു (താനെ-മഹാരാഷ്ട്ര)സുനിൽ കുമാർ (ട്രിച്ചി),നിർമ്മല മോഹൻ (മുംബൈ),പി.കെ.സദാനന്ദൻ (നവി മുംബൈ),കെ ഗോപാലകൃഷ്ണൻ (മുംബൈ),ഓച്ചിറ സജി (ഓച്ചിറ),വി.സ്വാമി & രമ്യ സ്വാമി (ചെന്നൈ),ഷിബി മജീദ് (കൊല്ലം),ടി.കെ.മോഹൻ (മുംബൈ),.മഞ്‌ജുള ഭവദാസ് (നവി മുംബൈ),സുശീല സുഗതൻ (ഭയന്ദർ-മഹാരാഷ്ട്ര),രാധാകൃഷ്ണ പണിക്കർ (നവി മുംബൈ),പത്മാ മേനോൻ (മുംബൈ),രാകേഷ് നാരായണൻ (മസ്‌കറ്റ്),തനുജ ബിജു കുമാർ (മുംബൈ),സുരേഷ് ബാബു (മീരാ റോഡ്) തുടങ്ങിയവരും ഗാനാർച്ചനയിൽ പങ്കെടുത്തു.
ഈ സംഗീത സമർപ്പണം സ്‌നേഹാഞ്ജലിയാണെന്നും ഒരു വലിയ ഗായകൻ, സംഗീത സംവിധാകൻ എന്നതിനപ്പുറം ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു എസ്.പി.ബിയെന്ന് ചലച്ചിത്ര നടൻ ജഗദിഷ് പറഞ്ഞു.
എസ്.പി.ബിയെ പോലെ ശ്രേഷ്ഠനായ ഒരു സംഗീതജ്ഞൻ ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നന്മകൾ ചൂണ്ടിക്കാട്ടി ചലച്ചിത്ര നടനും ഗായകനുമായ മനോജ് കെ ജയൻ പറഞ്ഞത്.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി