More
    HomeNewsനവി മുംബൈ മലയാളോത്സവം; നൂറുകണക്കിന് കലാകാരന്മാർക്ക് ആദരം. സന്ധ്യ പലേരി മുഖ്യാതിഥി

    നവി മുംബൈ മലയാളോത്സവം; നൂറുകണക്കിന് കലാകാരന്മാർക്ക് ആദരം. സന്ധ്യ പലേരി മുഖ്യാതിഥി

    Published on

    മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനവും വിജയികൾക്ക് പുരസ്‌കാര വിതരണവും മാർച്ച് ഒന്നിന് സിബിഡിയിലെ കൈരളി ഹാളിൽ നടന്നു. വൈകിട്ട് 5.30ന് ആരംഭിച്ച സമാപന സമ്മേളനം കവയിത്രി സന്ധ്യ പലേരി ഉദ്ഘാടനം ചെയ്തു.

    മേഖല കൺവീനർ രമ എസ്. നാഥ് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് സിനിമാഗാനങ്ങൾ, കവിതാപാരായണം, നൃത്തപരിപാടികൾ എന്നിവ അരങ്ങേറി.

    സമാപന സമ്മേളനത്തിന് മിനി അനിൽപ്രകാശ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ്വാഗതം ആശംസിച്ചു. കൈരളി ബേലാപ്പൂർ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ ബിനു പാപ്പച്ചൻ, ലോക കേരള സഭാംഗം ലതിക ശ്രീഭദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

    കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി. എൻ. ഹരിഹരൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

    മേഖല മലയാളോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കാണ് സമാപന സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്തത്. സോളോയും ഗ്രൂപ്പുമായ മത്സരങ്ങളിലായി 96 പേർ ഒന്നാം സ്ഥാനവും 59 പേർ രണ്ടാം സ്ഥാനവും നേടി. ആകെ 155 വിജയികൾക്ക് പുരസ്‌കാരം നൽകി.

    മേഖല ട്രഷറർ പി. എം. ബാബു നന്ദി രേഖപ്പെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this