More
    HomeNewsകൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    Published on

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 5.20 മുതൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കൈരളി സി.ബി.ഡി. വനിതാ വിങ് നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഗസൽ ഗായിക സുസ്മിത സംഗീത സായാഹ്നത്തെ സമ്പന്നമാക്കും.

    മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതവിരുന്ന് കലാസ്വാദകരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

    വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി സ്ത്രീകളുടെ സൃഷ്ടിപ്രതിഭക്കും സാമൂഹിക സംഭാവനകൾക്കും ആദരം അർപ്പിക്കുന്ന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. സംഗീതവും സംവാദവും നിറഞ്ഞ സായാഹ്നമായിരിക്കും പരിപാടിയെന്ന് വനിതാ വിങ് പ്രതിനിധികൾ വ്യക്തമാക്കി.

    ഷീബ കൊമളൻ കൺവീനറായ കൈരളി സി.ബി.ഡി. വനിതാ വിങാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജോയിന്റ് കൺവീനർ: ബിനു സാബു, വനിതാ വിങ് അംഗങ്ങൾ ചേർന്നൊരുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് ചടങ്ങ് ഒരുക്കിയിരിക്കുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this