More
    HomeNewsഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം മാർച്ച് 8ന്: ‘എൻ്റെ കഥകളും കാലവും’ സുരേഷ് വർമ്മയുടെ പ്രഭാഷണം

    ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം മാർച്ച് 8ന്: ‘എൻ്റെ കഥകളും കാലവും’ സുരേഷ് വർമ്മയുടെ പ്രഭാഷണം

    Published on

    ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാഹിത്യസായാഹ്നം മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 4.30ന് സമാജം ഹാളിൽ നടക്കും.

    മുംബൈയുടെ പ്രിയ കഥാകാരൻ സുരേഷ് വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും. “എൻ്റെ കഥകളും കാലവും” എന്ന വിഷയത്തിൽ വർമ്മയുടെ പ്രഭാഷണവും തുടർന്ന് നടക്കുന്ന അനുബന്ധ ചർച്ചകളിൽ സാഹിത്യവും കാലബോധവും തമ്മിലുള്ള ബന്ധം, നഗരജീവിതം കഥകളെ എങ്ങനെ സ്വാധീനിക്കുന്നു, സമകാലീന മലയാള സാഹിത്യത്തിന്റെ ദിശകൾ എന്നീ വിഷയങ്ങൾ ചർച്ചയിൽ പ്രതിഫലിക്കുമെന്ന് സംഘാടകർ അറിയിച്ചു. വായനക്കാരുമായി നേരിട്ടുള്ള സംവാദം നടക്കുന്നതിനാൽ, സാഹിത്യരംഗത്തെ പുതുമുഖങ്ങൾക്കും ഇത് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.

    നാലു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന തൻ്റെ മുംബൈ ജീവിതത്തിൻ്റെ പരിച്ഛേദം കൂടിയാണ് സുരേഷ് വർമ്മയുടെ കഥകൾ. കലാ- സാംസ്കാരിക – നാടക സാഹിത്യരംഗങ്ങളിലെ പ്രവർത്തനങ്ങളും റയിൽവേ ജീവിതത്തിൻ്റെ ഉള്ളകങ്ങളും മുംബൈ സ്ഫോടന പരമ്പരകളുമെല്ലാം വർമ്മയുടെ കഥകൾക്ക് ഇന്ധനമായിട്ടുണ്ട്. ആ കഥാനുഭവങ്ങളുടെ കനൽപ്പാടങ്ങളിലൂടെ കഥയ്ക്കു പിന്നിലെ കഥകൾ തേടി ഒരു പിൻയാത്ര നടത്തുകയാണ് സുരേഷ് വർമ്മ

    ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റർ അധ്യക്ഷത വഹിക്കും. പ്രഭാഷണത്തിനു ശേഷം സംവാദവും ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന.

    സ്ഥലം: കേരളീയസമാജം ഹാൾ, ബാജിപ്രഭു ചൗക്ക്, ഡോംബിവ്‌ലി ഈസ്റ്റ്
    (2nd Floor, Shubham Karoti Building, Opp: Bus Stand, Dombivli East)
    തീയതി & സമയം: മാർച്ച് 08, ഞായർ, വൈകിട്ട് 4:30

    സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ്ബാബു കെ.കെ., സാഹിത്യ സായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകും.

    കൂടുതൽ വിവരങ്ങൾക്ക്:
    📞 77150 57407
    📞 98208 86717

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEW

    Also Watch | ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി

    Also Watch | കരുതലിൻ്റെ കൈകൾ! മുംബൈയിൽ മലയാളി യുവാവിന് കരുതലായി മലയാളി സമാജം പ്രവർത്തകർ

    Latest articles

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; ആതിരോത്സവം മാർച്ച് 14 ന്

    നാസിക്: കേരളത്തിന്റെ പാരമ്പര്യ നൃത്തകലകളിലൊന്നായ തിരുവാതിരയെ ആസ്പദമാക്കി “ആതിരോത്സവം മെഗാ തിരുവാതിര” എന്ന സാംസ്കാരിക ആഘോഷം നാസിക്കിൽ സംഘടിപ്പിക്കുന്നു....
    spot_img

    More like this