More
    Homeഅമേരിക്കൻ ട്രാക്ക്

    അമേരിക്കൻ ട്രാക്ക്

    Published on

    • Rajan Kinattinkara

    മാർച്ച് 2003, അന്ന് അമേരിക്കൻ പ്രസിഡൻ്റ് ബുഷ് ഇറാക്കിനെ ബോംബിട്ട് തകർത്തു, പ്രസിഡൻ്റിനെ തടവിലാക്കി വധശിക്ഷ നൽകി. ഇറാക്കിനെ നാമാവശേഷമാക്കി ഒരുപാട് നിരപരാധികളെ കൊന്നൊടുക്കി വൈറ്റ് ഹൗസിലേക്ക് തിരിച്ചു പോയി. ഇറാക്കിൻ്റെ കൈവശം രാസായുധങ്ങൾ ഉണ്ടെന്നും അത് ലോകത്തിന് പ്രത്യേകിച്ച് അമേരിക്കക്ക് ഭീഷണിയാണെന്നും ഉള്ള ഭയവും സംശയവും ആയിരുന്നു ആക്രമിക്കാനുള്ള ന്യായം അന്ന് ബുഷ് പറഞ്ഞത്. പക്ഷെ യുദ്ധം കഴിഞ്ഞ് ഇറാക്ക് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു സൾഫ്യൂരിക് ആസിഡിൻ്റെ ബോട്ടിൽ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ആക്രമിച്ചത് അമേരിക്ക ആയതോണ്ട് ചോദ്യം ചെയ്യാൻ ആരും ഉണ്ടായില്ല, കുറെ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതും കുറെ ജീവിതങ്ങൾ അനാഥമായതും കുറെ പേർക്ക് പരിക്കേറ്റതും മാത്രമായിരുന്നു യുദ്ധത്തിൻ്റെ ബാക്കിപത്രം . സ്വന്തം സംശയവും ഭയവും ദൂരീകരിക്കാൻ അന്ന് ബുഷ് ചെയ്ത ക്രൂരതയുടെ തിക്തഫലങ്ങൾ ഇപ്പോഴും ഇറാക്ക് ജനത അനുഭവിക്കുന്നു.

    23 വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു മാർച്ച് പിറക്കുമ്പോൾ മറ്റൊരു അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഇറാക്കിൻ്റെ അയൽരാജ്യമായ ഇറാനെ ആക്രമിക്കുന്നു. ഇറാൻ ആണവായുധം നിർമ്മിക്കുമോ എന്ന സംശയവും ഭയവുമാണത്രെ ഇറാനെ ആക്രമിക്കാൻ കാരണം . സ്വന്തം ഭയത്തെയും സംശയത്തെയും ദൂരീകരിക്കാൻ ഒരു രാഷ്ട്രത്തെ മുഴുവൻ ചുട്ടെരിക്കുക അവിടുത്തെ സ്കൂളിലടക്കം ബോംബ് വർഷിച്ച് 150 ൽ പരം പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുക, ചെയ്തത് അമേരിക്കയും അമേരിക്ക പിന്തുണക്കുന്ന ഇസ്രായേലും ആയതുകൊണ്ട് യു.എൻ പോലും വാ തുറക്കില്ല.

    തങ്ങളെ അനുസരിക്കാത്ത രാജ്യങ്ങളെ ആക്രമിക്കുക, അവിടെ അനിശ്ചിതത്വവും അരാജകത്വവും അടിച്ചേൽപ്പിച്ച് തിരിച്ചു പോകുക, ഇതാണ് അമേരിക്കയുടെ ഒരു രീതി. അതിന് കുടപിടിക്കാൻ ചില രാഷ്ട്രങ്ങളും .യുദ്ധത്തിൻ്റെ ഇരകൾ എന്നും സാധാരണക്കാരായ നിരപരാധികൾ മാത്രമാണ് . ആ രാജ്യത്ത് ജനിച്ചു പോയത് കൊണ്ട് മാത്രം ദുരന്തം പേറാൻ വിധിക്കപ്പെട്ടവർ. വേദനയും അനാഥത്വവും മാത്രമാണ് യുദ്ധത്തിൻ്റെ നേട്ടങ്ങൾ.

    സ്വന്തം അമ്മയ്ക്ക് ചികിൽസ നിഷേധിച്ചതുകൊണ്ട് ഹോസ്പിറ്റൽ അടിച്ചു തകർക്കുന്ന കാർത്തികേയൻ മുതലാളിയാവാൻ ഒരു രാഷ്ട്രത്തലവൻ ശ്രമിക്കരുത്.

    ബുഷ് പക്ഷെ അമേരിക്ക എന്ന രാഷ്ട്രത്തിൻ്റെ തലവൻ എന്ന പ്രൗഢി കാത്ത് സൂക്ഷിച്ചിരുന്നു. ഇറാക്കിൽ യുദ്ധം ചെയ്തത് അമേരിക്കൻ സേനയായിരുന്നു, ബുഷിൻ്റെ പ്രസ്താവനകളോ വീരവാദമോ ഒന്നും അന്ന് കേട്ടിരുന്നില്ല. പക്ഷെ ഇറാനിൽ സേനയല്ല ട്രംപ് നേരിട്ടാണ് യുദ്ധം ചെയ്യുന്നത് എന്ന് തോന്നിപ്പോകും അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ കണ്ടാൽ . ഞങ്ങൾ 10 കപ്പൽ മുക്കി, ഇറാൻ്റെ മിസൈൽ ഞങ്ങളുടെ അടുത്തു പോലും എത്തിയില്ല തുടങ്ങിയ ഒരു സേനാ തലവൻ പറയേണ്ട കാര്യങ്ങളാണ് ട്രംപ് വിളിച്ചു പറയുന്നത്.

    ഇറാനെ സംബന്ധിച്ച് അവർക്ക് മിസൈലുകളെ നിർവീര്യമാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും കൈവശമില്ല. അപ്പോൾ കൈയിലുള്ള മിസൈലുകളും ഡ്രോണും അമേരിക്കക്ക് സൈനിക താവളമുള്ള രാഷ്ട്രങ്ങളിലേക്ക് കത്തിച്ച് വിടുകയാണ്. അവർക്കത് ലക്ഷ്യത്തിൽ പതിക്കണമെന്ന് ഒരു നിർബന്ധവുമില്ല. അമേരിക്കക്ക് താവളം നൽകിയ രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുക എന്ന് മാത്രമാണ് അവരുടെ ലക്ഷ്യം. അതിൽ ആശങ്ക അനുഭവിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്. വിമാന സർവീസുകൾ നിർത്തി വച്ചതിനാൽ പലർക്കും വിസാ കാലാവധി തീരും മുന്നെ ഗൾഫ് രാഷ്ട്രങ്ങളിലെ ജോലി സ്ഥലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. അതൊന്നും പക്ഷെ ട്രംപിനെ ബാധിക്കുന്ന കാര്യമല്ലല്ലോ. തീരുവ ഉള്ളിടത്തോളം അങ്ങേർക്ക് പട്ടിണി അറിയേണ്ട.

    സ്വന്തം അമ്മയ്ക്ക് ചികിൽസ നിഷേധിച്ചതുകൊണ്ട് ഹോസ്പിറ്റൽ അടിച്ചു തകർക്കുന്ന കാർത്തികേയൻ മുതലാളിയാവാൻ ഒരു രാഷ്ട്രത്തലവൻ ശ്രമിക്കരുത്. ഇവിടെ ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് അവിചാരിതമായ ആക്രമം നടത്തിയത്. സമാധാനം എന്നും പക്വമായ തീരുമാനങ്ങളിൽ നിന്നും അശാന്തി എന്നും എടുത്തു ചാട്ടങ്ങളിൽ നിന്നുമാണ് ഉടലെടുത്തിട്ടുള്ളത്.

    • രാജൻ കിണറ്റിങ്കര
    • Cartoon courtesy : Roger Smith’s thoughts on the latest Trump incursion into the lives of others, and his real motivation.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 5.20 മുതൽ സംഗീത...

    ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം മാർച്ച് 8ന്: ‘എൻ്റെ കഥകളും കാലവും’ സുരേഷ് വർമ്മയുടെ പ്രഭാഷണം

    ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാഹിത്യസായാഹ്നം മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 4.30ന് സമാജം ഹാളിൽ നടക്കും. മുംബൈയുടെ...

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടമായി 178...

    ബോംബെ കേരളീയ സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

    ബോംബെ കേരളീയ സമാജം 2026 മാർച്ച് 7-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരള ഭവനം നവതി...
    spot_img

    More like this

    കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 5.20 മുതൽ സംഗീത...

    ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം മാർച്ച് 8ന്: ‘എൻ്റെ കഥകളും കാലവും’ സുരേഷ് വർമ്മയുടെ പ്രഭാഷണം

    ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാഹിത്യസായാഹ്നം മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 4.30ന് സമാജം ഹാളിൽ നടക്കും. മുംബൈയുടെ...

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടമായി 178...