മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ ‘ ലുങ്കി, ബനിയൻ ‘ പ്രതിഷേധം നടന്നു. ചർച്ച്ഗേറ്റിലെ ആകാശവാണി എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബുൽദാനയിൽ നിന്നുള്ള ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് കഴിഞ്ഞയാഴ്ച വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ ആക്രമിച്ചതിനെയും സംഭവത്തിൽ നിഷ്‌ക്രിയത്വത്തെയും അപലപിച്ചാണ് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭാംഗങ്ങൾ ഇന്ന് മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് ‘ലുങ്കി, ബനിയൻ’ പ്രതിഷേധം നടത്തിയത്.
ശിവസേന (ഉദ്ധവ് ബാലഹാസാഹെബ് താക്കറെ), എംഎൽസി അംബാദാസ് ദാൻവെ, എൻസിപി (എസ്‌പി) നേതാവ് ജിതേന്ദ്ര അവാദ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പതിവ് വസ്ത്രത്തിന് മുകളിൽ ‘ബനിയനും ‘ലുങ്കിയും ധരിച്ചാണ് പ്രതിഷേധം നടത്തിയത്. സർക്കാരിന്റെ ‘ഗുണ്ടാ രാജ്’ ഭരണത്തിനെതിരെയാണ് സമരമെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്ലക്കാർഡുകളേന്തിയുള്ള സമരം.