More
    HomeNewsമുംബൈയിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം; വിനയായത് അമ്മയുടെ അശ്രദ്ധ

    മുംബൈയിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം; വിനയായത് അമ്മയുടെ അശ്രദ്ധ

    Published on

    മുംബൈയിൽ പന്ത്രണ്ടാം നിലയിലുള്ള വീടിന്റെ ജനാലയിൽ നിന്ന് അബദ്ധത്തിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അൻവിക പ്രജാപതി എന്ന പെൺകുട്ടിയെ അമ്മയാണ് ഷൂ അലമാരയുടെ മുകളിൽ ഇരുത്തിയത്. ഇതിന് പിന്നാലെയാണ് സംഭവം. അവിടെ നിന്ന് കുട്ടി ജനൽപ്പടിയിൽ കയറി നിൽക്കാനുള്ള ശ്രമത്തിൽ ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.

    സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ, ബുധനാഴ്ച വൈകുന്നേരം ഏകദേശം 8 മണിയോടെ, അമ്മയും മകളും പുറത്തിറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. അൻവിക വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നു, പിന്നാലെ അമ്മയും. അമ്മ വാതിൽ പൂട്ടുമ്പോൾ അൻവിക ഒരു മുതിർന്നയാളുടെ ഷൂസിലേക്ക് വഴുതി വീഴുന്നത് കാണാം. മകൾ ഫ്ലോറിൽ ഓടി നടക്കാൻ തുടങ്ങിയതോടെയാണ് പൊക്കിയെടുത്ത് ഷൂ അലമാരയുടെ മുകളിൽ ഇരുത്തിയത്. തുടർന്ന് അവർ സ്ലിപ്പറുകൾ ധരിച്ച് മകളുടെ ചെരുപ്പുകൾ എടുക്കുന്നു. അതേസമയം, അൻവിക അലമാരയിൽ കയറി നിൽക്കുന്നു, തുടർന്ന് ജനൽപ്പടിയിൽ ഇരിക്കാനുള്ള ശ്രമത്തിൽ സ്വയം ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.

    ഞെട്ടിപ്പോയ അൻവികയുടെ അമ്മ സഹായത്തിനായി നിലവിളിക്കുന്നു. അയൽക്കാർ വീടുകളിൽ നിന്ന് പുറത്തിറങ്ങി പെൺകുട്ടിയെ എടുക്കാൻ ഓടുന്നു. അൻവികയെ വസായ് വെസ്റ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this