More
    HomeNewsമന്ദിരസമിതി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു; ഇ.പി. വാസു, വി.കെ.മുരളീധരൻ, അഭിജിത് അമൽരാജ് എന്നിവരെ ആദരിച്ചു

    മന്ദിരസമിതി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു; ഇ.പി. വാസു, വി.കെ.മുരളീധരൻ, അഭിജിത് അമൽരാജ് എന്നിവരെ ആദരിച്ചു

    Published on

    ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽനടന്ന 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ചെമ്പൂർ ശ്രീനാരായണ കോംപ്ലെക്സിൽ ആഘോഷിച്ചു. സമിതിയുടെ വിവിധയൂണിറ്റുകളിൽനിന്നായി മൂവായിരത്തിലധികംപേർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തി.

    നബാർഡ് ചെയർമാൻ ഡോ. ഷാജി കെ.വി മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണ ഗുരുദേവൻ ഒരു നൂറ്റാണ്ടു മുൻപ് ആവശ്യപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നബാർഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വികസന സ്ഥാപനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കെ.വി. പറഞ്ഞു.

    ശിവഗിരി ശ്രീനാരായണ ധർമസംഘം ജനറൽസെക്രട്ടറിയായ സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.

    ഗുരുദേവൻ ഈ സമൂഹത്തിനു നൽകിയ മഹത്തായ ഉദ്ബോധനങ്ങളെയും ഉപദേശങ്ങളെയും തത്ത്വസംഹിതയെയും സംബന്ധിച്ച് ചർച്ചചെയ്യുകയും അത് നമ്മുടെ ജീവിതത്തിൽ പകർത്തി, യഥാർഥമനുഷ്യനായി ജീവിക്കുകയുമാണ് ഓരോ കൂട്ടായ്മയിലൂടെയും നാം ചെയ്യേണ്ടതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

    കേരള സർവകലാശാല മുൻ ഡീനും ശിവഗിരി മഠം മുൻ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. എം. ശാർങ്ഗധരൻ വിശിഷ്ടാതിഥിയായിരുന്നു.

    മുംബൈയിലെ മുതിർന്ന സാമൂഹിക പ്രവർത്തകൻ ഇ പി വാസു, വി.കെ. മുരളീധരൻ, അഭിജിത് അമൽരാജ് എന്നിവരെ ആദരിച്ചു

    എൺപതുകൾ മുതൽ ശ്രീനാരായണ മന്ദിര സമിതിയിൽ പ്രവർത്തിക്കുന്ന ഇ പി വാസു സോണൽ സെക്രട്ടറി, അസിസ്റ്റന്റ് ട്രഷറർ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ കൂടാതെ ഡോംബിവ്‌ലി കേരളീയ സമാജം പ്രസിഡന്റ് കൂടിയാണ് മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ഇ.പി. വാസു.

    സമിതിയുടെ പാട്രണും വ്യവസായിയും സാമൂഹികപ്രവർത്തകനുമായ വി.കെ. മുരളീധരൻ, റോളർ സ്കേറ്റിങ് ചാമ്പ്യൻ അഭിജിത് അമൽരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

    സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷനായിരുന്നു. സമിതിയുടെ വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജനറൽസെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതംപറഞ്ഞു. വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, സോണൽ സെക്രട്ടറി മായാ സഹജൻ എന്നിവരും പ്രസംഗിച്ചു. ട്രഷറർ വി.വി. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വിരാജ്, സോണൽ സെക്രട്ടറിമാരായ പി.കെ. ആനന്ദൻ, വി.വി. മുരളീധരൻ, കെ. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ.എസ്. രാജൻ, പി.പി. കമലാനന്ദൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

    ഡോ. എം. ശാർങ്ഗധരൻ രചിച്ച ബിയോണ്ട് സ്പിരിച്ച്വാലിറ്റി എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവനടന്നു. കഴിഞ്ഞവർഷം മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണംചെയ്തു. സമിതിയുടെ വിവിധയൂണിറ്റുകളിൽ നിന്ന്‌ തിരഞ്ഞെടുത്ത കലാപരിപാടികളുമുണ്ടായിരുന്നു. എം.എം. രാധാകൃഷ്ണൻ കൺവീനറായുള്ള പ്രോഗ്രാം കമ്മിറ്റിയായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്.

    Latest articles

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...

    പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷത്തിൽ കേരള ഗവർണ്ണർ പങ്കെടുക്കും

    വസായ്: സെപ്തംബർ 6 ന് നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഓണാഘോഷത്തിലും പ്രതീക്ഷ പുരസ്ക്കാര വിതരണ ചടങ്ങിലും കേരള ഗവർണ്ണർ...
    spot_img

    More like this