മുംബൈ : വ്യത്യസ്ഥമായ ഓണാഘോഷം നാലാം വർഷത്തിലും സംഘടിപ്പിച്ച് മുംബയ് ടെലികോം സർക്കിൾ ഓഫീസ് മലയാളി കൂട്ടായ്മ. ലോക മലയാളികളുടെ ഓണാഘോഷം ഞങ്ങളുടെ കൂടി ആഘോഷമാണെന്നു ഓർമ്മപ്പെടുത്തിയാണ് ആതിഥേയ മര്യാദയിൽ മുൻപന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ BSNL മുംബയ് ജീവനക്കാരും പ്രകടിപ്പിച്ചത്. പൂക്കളം ഒരുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളിലും അവർ മലയാളി ജീവനക്കാരെ അതിഥികളാക്കിയാണ് മഹാരാഷ്ട്രയുടെ BSNL ൻ്റെ സ്നേഹവും കരുതലും പ്രകടമാക്കിയത്.
BSNL മഹാരാഷ്ട്ര സംസ്ഥാന മേധാവി ഡോ. മനീഷ് ശുക്ലയും മുംബൈ CGST – സെൻട്രൽ എക് സൈസ് കമ്മീഷണർ ദീപ്ഷിക അരോരയും മറ്റു സീനിയർ ഓഫീസർമാരും ഓണപ്പൂക്കളത്തിൽ നിലവിളക്കു കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിലെ പൂക്കളം , മനോഹരമായ തിരുവാതിര, ഓണസദ്യ എന്നിവ നല്ലതു പോലെ ആസ്വദിച്ചതായി BSNL മഹാരാഷ്ട്ര സംസ്ഥാന മേധാവി ഡോ. മനീഷ് ശുക്ലയും CGST – എക്സൈസ് കമ്മീഷണർ ദീപ്ഷിക അരോരയും ഒരേ സ്വരത്തിൽ ആവേശത്തോടെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞതു സദസിൽ വൻ കൈയ്യടി നേടി. ഓണത്തിൻ്റെ ഐതിഹ്യം TCOMC മുംബയ് അംഗം അനിതാ രാധാകൃഷ്ണൻ ഓണസന്ദേശത്തിലൂടെ നൽകിയത് ഇതര ഭാഷക്കാർക്ക് ഓണത്തിൻ്റെ പ്രസക്തിയും പൈതൃകവും മനസിലാക്കാൻ സഹായകരമായി.
ഓണസദ്യ ലോകത്തിലെ ഏറ്റവും രുചികരമായ വിഭവങ്ങളിൽ ഒന്ന്!”
— ഡോ. മനീഷ് ശുക്ല & ദീപ്ഷിക അരോറ
BSNL മഹാരാഷ്ട്ര സംസ്ഥാന മേധാവി & മുംബൈ സെൻട്രൽ എക്സൈസ് കമ്മീഷണർ
ഓണാഘോഷത്തിനു മുംബയ് സർക്കിൾ ഓഫീസ് മലയാളികളും ഇതര ഭാഷക്കാരും BSNL സർക്കിൾ ഓഫീസ് മാനേജ്മെൻ്റും നൽകിയ ശക്തമായ പിന്തുണയും കരുതലും വിലമതിക്കാനാവാത്തതാണെന്നു ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി. പി . ശിവകുമാർ പറഞ്ഞു. വാഷിയിൽ നിന്നും എത്തിയ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര ഓണാഘോഷ പരിപാടിയിൽ കൗതുക കാഴ്ചയും നയന വിസ്‌മയവുമായി. അതി മനോഹരമായ തിരുവാതിര അവതരിപ്പിച്ച സംഘത്തിൻ്റെ ക്യാപ്റ്റൻ ജിൻസിക്ക് BSNL പ്രിൻസിപ്പാൾ ജനറൽ മാനേജർ വന്ദന സേത്തി പൊന്നാട അണിയിച്ചു. ഓണാഘോഷത്തിനു മുഖ്യാതിഥികളായി പങ്കെടുത്തവർക്ക് ജനറൽ കൺവീനർ വി. പി ശിവകുമാർ, അനിതാ രാധാകൃഷ്ണൻ, വിജി നായർ, സിമ്മി ഔസേഫ് എന്നിവർ പരമ്പരാഗതമായ പൊന്നാട അണിയിക്കുകയുണ്ടായി . പരമ്പരാഗതമായ നാവിൽ കൊതിയൂറുന്ന ഓണസദ്യ എല്ലാപേരും ആസ്വദിച്ചു കഴിക്കുകയുണ്ടായി.

ഓണാഘോഷത്തിനു BSNL, DOT , CGST , ഫിനാൻസ് & അക്കൗ ണ്ട്സ് ഡിപ്പാർട്ടുമെൻ്റുകളിലെ 150 ഓളം ജീവനക്കാരും ഓഫീസർമാരും പങ്കെടുത്തു.
ഓണാഘോഷത്തിൽ ഡോ. മനീഷ് ശുക്ല, ദീപ് ഷിക അരോറ, ജനറൽ മാനേജർമാരായ സുനീൽ നിരാനിയാൻ , വന്ദനാ സേത്തി, ചാരു ശർമ്മ, രത്‌ന ബാബു എം., ഹേമന്ത് പാട്ടേൽ, പി. പി. സിംഗ്, സുഹാസ് മാൻക്കർ, പ്രിൻസിപ്പാൾ ചീഫ് എൻജിനീയർ ( ഇലക്ട്രിക്കൻ ) ധനഞ്ജയ് കുമാർ , സുരേന്ദ്ര സിംഗ്, ( സീനിയർ ചീഫ് എൻജിനീർ സിവിൽ ) ഗണേഷ് ഹിങ്കേ ( Dy. GS , BSNLEU) തേജസ്വി തഡ്സാരേ ( Circle Secretary Maharashtra) ലിനേഷ് ഗാവാജി വാൽവി ( Circle Secretary SEWA BSNL) യൂസഫ് ഹുസൈൻ ( GS , CCWF , Maharashtra) മഹാരാഷ്ട്ര BSNL സംസ്ഥാന മേധാവിയുടെ OSD മാരായ ഹൻചാട്ടെ, ബി. ആർ. ബാവഷ്ക്കർ , സ്വപ്നിൽ ( PRO CGST/ C. Ex. Customs) BSNL MH PRO ബാഹുൽ , വി. പി. ശിവകുമാർ, അനിതാ രാധാകൃഷ്ണൻ, ഇന്ദിര നായർ, സവിതാ ഗോപാൽ, വിജി നായർ, സിമ്മി ഔസേഫ്, ഹേമ രാം കുമാർ, ബിന്ദു, പ്രിയങ്ക ശ്രി, സ്‌മേര, സരോജ് ജാൻഹിഡ് , ജിതേന്ദ്ര കരമ്പേൽക്കർ എന്നിവർ പങ്കെടുത്തു. FOR MORE PHOTOS OF THE EVENT, CLICK HERE >>>>>
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
