HomeNewsനാസിക്കിൽ പാലക്കാട് കുടുംബ സംഗമം നടന്നു

നാസിക്കിൽ പാലക്കാട് കുടുംബ സംഗമം നടന്നു

Published on

പാലക്കാട് കുടുംബ സംഗമവും മഹാ ഓണാഘോഷ പരിപാടികളും നടന്നു. നാസിക്കിലെ ഇന്ദിരാ നാഗറിലെ സുദർശൻ ഹാളിൽ പാലക്കാട് നിവാസികൾ അടങ്ങുന്ന നൂറിലധികം കുടുംബങ്ങൾ പങ്കെടുത്തു.

കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രവീന്ദ്രൻ നായർ, E. P നാരായണൻ, രാജൻ നായർ, വേണുഗോപാൽ മേനോൻ, ഉണ്ണികൃഷ്ണൻ, ശ്രീകുമാർ നായർ, പ്രദീപ് മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചൂ. പ്രദീപ് മേനോൻ സ്വാഗതം ആശംസിച്ചു. ചീഫ് ഗസ്റ്റായി പങ്കെടുത്ത സമ്പത്ത് ഗോപാലനെ ( Rtd. Lt col) ആദരിച്ചു. അപ്പോളോ ഹോസ്പിറ്റലിലെ വിദഗ്താ ഡോക്ടറായ ജിബിൻ തോമസ് കുടുംബ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വർണ്ണശബളമായ ഓണപ്പൂക്കളം ശിവൻ തഗയത്തും കുടുംബാംഗങ്ങളും ചേർന്നാണ് രൂപകൽപ്പന ചെയ്തത്. വാമനനും മഹാബലിയുമായി ഉണ്ണികണ്ണൻ, ആദിത്യ ശശീന്ദ്രൻ എന്നിവരെത്തി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഓണാഘോഷത്തിന് തിളക്കമേകി. സന്തോഷ് കുമാർ, സഞ്ജയ്, ശിവൻ തങ്കയത്, രഘു, വിഷ്ണു, വിജയ്, കണ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് മേളം കൊഴുപ്പിച്ചത്. വിസ്മയയും അഞ്‌ജലിയും ചടങ്ങുകൾ നിയന്ത്രിച്ചു. തുടർന്ന് വൈവിധ്യമാർന്ന കാലാപരിപാടികൾ അരങ്ങേറി. ശ്രീകുമാർ നായർ കുടുംബ സംഗമത്തെ അഭിസംബോധന ചെയ്തു. രാജൻ നായർ, രാജീവ് കുറപ്പ് എന്നിവർ ഏകോപനം നിർവഹിച്ചു.

Latest articles

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....

ഇതര ഭാഷക്കാരോടൊപ്പം ഓണാഘോഷം കളറാക്കി BSNL മുംബൈ

മുംബൈ : വ്യത്യസ്ഥമായ ഓണാഘോഷം നാലാം വർഷത്തിലും സംഘടിപ്പിച്ച് മുംബയ് ടെലികോം സർക്കിൾ ഓഫീസ് മലയാളി കൂട്ടായ്മ. ലോക...

ഉത്രാടവും തിരുവോണവും: സദ്യയ്ക്കു മുമ്പുള്ള ഓട്ടവും സദ്യയ്ക്കു ശേഷമുള്ള ഉറക്കവും

രാജീവൻ കാഞ്ഞങ്ങാട് ::::: ഉത്രാടവും തിരുവോണവും വരുന്നു എന്നു കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മഹാബലിയാണോ, പൂക്കളമാണോ,...
spot_img

More like this