More
    HomeNewsവടാ പാവ് സിന്ദാബാദ് !! തിരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർഥികൾക്കും വോട്ടർമാർക്കും പ്രിയങ്കരമായി മുംബൈയുടെ സ്വന്തം വടാ...

    വടാ പാവ് സിന്ദാബാദ് !! തിരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർഥികൾക്കും വോട്ടർമാർക്കും പ്രിയങ്കരമായി മുംബൈയുടെ സ്വന്തം വടാ പാവ്

    Published on

    മുംബൈയിലെ തെരുവുകളിൽ ചൂടൻ വടപാവിന് വലിയ ഡിമാൻഡ്. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തതോടെ, പ്രചാരണങ്ങളുടെ ചൂടിനിടയിൽ, പെട്ടെന്ന് വിശപ്പടക്കാനുള്ള ലഘുഭക്ഷണമായും വോട്ടർമാരെ എളുപ്പത്തിൽ സ്വാധീനിക്കുന്ന തന്ത്രമായും ‘വടാപാവ് രാഷ്ട്രീയം’ വീണ്ടും ചർച്ചയാകുകയാണ്. ജനപ്രിയമായ ഈ നാടൻ ഭക്ഷണം, ഇന്ന് സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ഒരുപോലെ പ്രിയങ്കരമായി മാറിയിരിക്കുന്നു.

    മുംബൈയിൽ ലക്ഷക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ദിവസവും ആശ്രയിക്കുന്നൊരു ലഘുഭക്ഷണമാണ് വടപാവ്.

    പക്ഷേ, തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ഈ വടപാവ് വെറും ഭക്ഷണമല്ല… തിരക്കേറിയ പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഏക ആശ്രയം കൂടിയാണിത്.

    താനെ വാർഡ് നമ്പർ നാലിൽ മത്സരിക്കുന്ന ശശികുമാർ നായർ പറയുന്നതും ഇത് തന്നെ. “ഓടി നടന്നുള്ള പ്രചാരണ പരിപാടികൾക്കിടയിൽ സമയവും പൈസയും ലാഭിക്കാൻ വടാ പാവ് സിന്ദാബാദ് !!”

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇക്കുറി നിരവധി മലയാളികളാണ് മത്സര രംഗത്തുള്ളത്

    മുംബൈയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ വടാ പാവിന് വലിയ സ്ഥാനമാണുള്ളത്. രാഷ്‌ടീയ പാർട്ടികളുടെ പേരിൽ പോലും നഗരത്തിൽ വടാ പാവ് ലഭ്യമാണ്.

    തൊഴിലാളിവർഗ്ഗത്തെയും സാധാരണ ജനങ്ങളെയും എളുപ്പത്തിൽ സ്വാധീനിക്കാൻ വടാ പാവ് രാഷ്ട്രീയത്തിന് കഴിയുമെന്ന വിശ്വാസം തന്നെയാണ് ഇതിന് കാരണം.

    എന്നാൽ, തിരക്കേറിയ മുംബൈയുടെ തെരുവുകളിൽ ഒരു ചൂടൻ വടപാവ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന സാധാരണക്കാരന്, അതൊരു രാഷ്ട്രീയം അല്ല; ഒരു നേരത്തെ വിശപ്പടക്കാനുള്ള ആശ്വാസമാണ്.

    ഭക്ഷണവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ, മുംബൈയിലെ തിരഞ്ഞെടുപ്പ് ചൂട് വടപാവിന്റെ ചൂടിനൊപ്പം കൂടുകയാണ്.

    മുംബൈയിൽ, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിനൊപ്പം വടപാവും സജീവം.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this