മാനവ സേവ പുരസ്കാരം ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി സ്വാമിജിക്ക്
അംബർനാഥ് വിശ്വഭാരതി സാംസ്കാരിക വിഭാഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് സർവ്വൈശ്വര്യ പൂജ 2026 ജനുവരി 18ന് അംബർനാഥ് (വെസ്റ്റ്) മഹാത്മാഗാന്ധി സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4.00 മണി മുതൽ നടക്കും.
ചടങ്ങിന്റെ ഭാഗമായി, വിശ്വഭാരതി ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന മാനവ സേവ പുരസ്കാരം ബദലാപൂർ രാമഗിരി ആശ്രമം മഠാധിപതി ബ്രഹ്മശ്രീ പൂജനീയ കൃഷ്ണാനന്ദ സരസ്വതി സ്വാമിജിക്ക് സമ്മാനിച്ച് ആദരിക്കും.
കൂടാതെ, ഈ വർഷത്തെ SSC, HSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുന്നതാണ്.
പൂജാ ചടങ്ങുകൾക്ക് ശേഷം പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
📞 കൂടുതൽ വിവരങ്ങൾക്ക്: 9822182864
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
