More
    HomeNewsഹിരാനന്ദാനിയിൽ മലയാളികളുടെ ഐക്യവേദിയായി കേരളൈറ്റ്‌സ് അസോസിയേഷൻ (Watch Video)

    ഹിരാനന്ദാനിയിൽ മലയാളികളുടെ ഐക്യവേദിയായി കേരളൈറ്റ്‌സ് അസോസിയേഷൻ (Watch Video)

    Published on

    മുംബൈയുടെ ഹൃദയഭാഗത്തുള്ള പൊന്നുവിലയുള്ള ഹിരാനന്ദാനി മേഖലയിൽ താമസിക്കുന്ന മലയാളികളെ ഒറ്റക്കെട്ടായി ഒന്നിപ്പിക്കുന്ന വേദിയാണ് ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ. ആഘോഷ വേദികളിൽ മാത്രമല്ല, സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടനയുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് തോമസ് ഓലിക്കൽ വ്യക്തമാക്കി.

    പരസ്പരം തിരിച്ചറിയാതെ താമസിച്ചിരുന്ന ഇരുനൂറോളം മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ എത്തിച്ച്, ഒരു കുടുംബ കൂട്ടായ്മയായി വളർത്തിയെടുക്കാനും സാമൂഹ്യനന്മക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേണ്ടി കൈകോർക്കാനും കഴിഞ്ഞതാണ് സംഘടനയുടെ പത്തൊമ്പത് വർഷത്തെ പ്രവർത്തന മികവായി കാണുന്നതെന്ന് സെക്രട്ടറി എ. എൻ. ഷാജി പറഞ്ഞു.

    പുതുവത്സരാഘോഷത്തിൽ സാമൂഹിക–സാംസ്കാരിക പ്രതിബദ്ധതയ്ക്ക് പുതുചിറകുകൾ

    മാറിയ ജീവിത സാഹചര്യങ്ങളിൽ ആരോഗ്യപരിപാലനം കൂടുതൽ ക്രിയാത്മകമാക്കുന്ന വ്യാപക ക്യാമ്പയിൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന. ഇതിനായി പുതിയ ഓഫീസ് പ്രയോജനപ്പെടുത്തുമെന്നും, തോമസ് ഓലിക്കൽ പറഞ്ഞു.

    ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടികൾ വനിതാ വിഭാഗവും യൂത്ത് വിങ്ങും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായി.

    സാംസ്കാരിക പരിപാടിയിൽ എംഎൽഎ സുനിൽ റൗത് മുഖ്യാതിഥിയായിരുന്നു. മറുനാട്ടിൽ ജീവിക്കുമ്പോഴും മാതൃഭാഷയും സംസ്കാരവും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന മലയാളി സമൂഹത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

    അസോസിയേഷൻ ചെയർമാൻ പോൾ പെരിങ്ങാട്ട്, പ്രസിഡന്റ് തോമസ് ഓലിക്കൽ, സെക്രട്ടറി എ. എൻ. ഷാജി, ട്രഷറർ മാത്യു മാമൻ എന്നിവർ ചടങ്ങിൽ വേദി പങ്കിട്ടു.

    ഹിരാനന്ദാനി മേഖലയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ഡി. ആർ. നായർക്ക് ലൈഫ്‌ടൈം അചീവ്മെന്റ് അവാർഡ് എംഎൽഎ സുനിൽ റൗത് സമ്മാനിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട ജൈത്രയാത്ര വലിയ വെല്ലുവിളികളുടേതായിരുന്നുവെന്ന് പറഞ്ഞ ഡി. ആർ. നായർ, നിരഞ്ജൻ ഹിരാനന്ദാനി നൽകിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും പറഞ്ഞു. ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷനിൽ നിന്നുള്ള അംഗീകാരം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

    ചടങ്ങിനോടനുബന്ധിച്ച് സോവനീർ പ്രകാശനവും നടന്നു. സാമൂഹിക–സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. Watch highlights of this event in Kairali News on 17th January at 4.30 p.m.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...
    spot_img

    More like this

    കാൻസർ പോരാട്ടത്തിന് പ്രചോദനമായി മുംബൈയിൽ ബോൾഡ് വാക്ക് 2026

    മുംബൈ: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8-ന് കാൻസർ പോരാളികളുടെ ആത്മവിശ്വാസവും കരുത്തും ആഘോഷിച്ച് ‘ബോൾഡ് വാക്ക് 2026 –...

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...