കായംകുളം:
കായംകുളം–പുതുപ്പള്ളി സ്വദേശിയും അരുണാചൽ പ്രദേശിലെ Himalayan University വൈസ് ചാൻസലറുമായ ഡോ. പ്രകാശ് ദിവാകരന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണവും അനുമോദനവും. പുതിയ സ്ഥാനലബ്ധിയുടെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ മിഷൻ കായംകുളം–പുതുപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ആദരവ് നൽകിയത്.
ഡിസംബർ 29 (തിങ്കൾ) ഉച്ചയ്ക്ക് 12.30ന് കായംകുളം ബ്രൂഫിയ ഹോട്ടൽ സെമിനാർ ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ ചെയർമാൻ ഡോ. രഘു അഞ്ചയിൽ അധ്യക്ഷത വഹിച്ചു.
കായംകുളം മുനിസിപ്പൽ ചെയർമാൻ ശ്രീ ശതത് ലാൽ ബല്ലാരി ഡോ. പ്രകാശ് ദിവാകരനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി കല, കായംകുളം മുനിസിപ്പൽ കൗൺസിലർ ശ്രീമതി പ്രമിളാ ബാബുരാജ്, പുതുപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രേഖ, കോൺഗ്രസ് നേതാവ് എൻ. രവി, ദിലീപൻ സാർ, റിട്ട. ലെഫ്റ്റനന്റ് ശിവപാലൻ, ശാന്തിനികേതൻ ആനന്ദൻ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞൻ ജി. കൃഷ്ണകുമാർ സ്വാഗതഗാനം ആലപിച്ചു. തുടർന്ന് ഡോ. പ്രകാശ് ദിവാകരൻ മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
