More
    HomeNewsപുറം വായന കൊണ്ട് നോവലിനെ വിലയിരുത്താനാവില്ലെന്ന് പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ

    പുറം വായന കൊണ്ട് നോവലിനെ വിലയിരുത്താനാവില്ലെന്ന് പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ

    Published on

    പുറം വായന കൊണ്ട് നോവലിനെ വിലയിരുത്താനാവില്ലെന്ന് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ആർ രാജശ്രീ. മുംബൈയിൽ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ 11-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ആത്രേയകത്തിൻ്റെ കഥാകാരി

    ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ
    11-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ

    സമകാലിക മലയാള നോവൽ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ രാജശ്രീ ഇതാദ്യമായാണ് മുംബൈയിൽ എത്തുന്നത്.

    നോവലിൽ ഭാഷയ്ക്ക് വലിയ പങ്കുണ്ടെന്ന് രാജശ്രീ പറഞ്ഞു. എഴുത്തുകാരുടെ സാമൂഹിക ഉത്തരവാദിത്തവും രാജശ്രീ ചൂണ്ടിക്കാട്ടി.

    സമ്മിശ്ര ഭാഷാ ശൈലികളുടെ പ്രയോഗം ആഖ്യാനത്തിൽ വരുത്തുന്ന തന്ത്രങ്ങളാണെന്ന് ആത്രേയകത്തിൻ്റെ കഥാകാരി വ്യക്തമാക്കി.

    എഴുത്തുകാരി, അധ്യാപിക, കോളമിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ രാജശ്രീ സമകാലിക വിഷയങ്ങളെ കുറിച്ചും അഭിപ്രായം പങ്ക് വച്ചു

    വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടുന്നവരൊന്നും സത്യാവസ്ഥ പരിശോധിക്കാനുള്ള ഉത്തരവാദിത്തം പോലും കാണിക്കുന്നില്ലെന്നും രാജശ്രീ കുറ്റപ്പെടുത്തി .

    കേവലമായ ഒരു വായന കൊണ്ട് പുസ്തകം നല്ലതോ ചീത്തയോ എന്ന് പറയുന്ന പ്രവണത നിലവിലുണ്ട്. എന്നാൽ ഒരു ബ്രഹത്തായ ക്യാൻവസിൽ രചിക്കപ്പെടുന്ന നോവൽ, അതിന്റെ ഭാഷ കൊണ്ടും പ്രയോഗം കൊണ്ടുമാണ് സമ്പന്നമാവുന്നത്.അത് പ്രമേയപരമായ സൗന്ദര്യം മാത്രമല്ല, ആഖ്യാന സൗകുമാര്യവും ചേർന്നതാണ്. വിമർശകർ ഈ സാങ്കേതിക ജ്ഞാനമുള്ളവർ ആയിരിക്കണമെന്നും, പ്രശസ്ത നോവലിസ്റ്റ് പറഞ്ഞു.

    ആത്രേയകം, കല്യാണിയും ദാക്ഷായണിയും രണ്ടു പെണ്ണുങ്ങളുടെ കത, എന്നീ പുസ്തകങ്ങളിലൂടെ സദസ്സും എഴുത്തുകാരിയും പരസ്പരം സംവദിച്ചു.

    മാധ്യമ പ്രവർത്തകൻ പി ആർ സഞ്ജയ്‌ പരിപാടികൾ നിയന്ത്രിച്ചു. എം ജി അരുൺ, എൻ ശ്രീജിത്ത്, പ്രേമൻ ഇല്ലത്ത്, സി പി കൃഷ്ണകുമാർ, ജി വിശ്വനാഥൻ, അജിത് ശങ്കരൻ, സുചിത്ര തുടങ്ങിയവർ സംവാദങ്ങളിൽ പങ്കെടുത്തു.

    സമാജം ഭാരവാഹികളായ പ്രസിഡൻ്റ് കെ.എ കുറുപ്പ്, ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട, അനിൽ പെരുമല, കെ ടി നായർ തുടങ്ങിയവർ സംബന്ധിച്ചു.

    കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’, ‘ആത്രേയകം’, എന്നീ നോവലുകളിലൂടെ സാഹിത്യരംഗത്ത് വലിയ സ്വീകാര്യത ലഭിച്ച രാജശ്രീയുടെ ആദ്യ നോവൽ ഫെയ്സ് ബുക്കിലൂടെ ഒരു പരമ്പരയായി പുറത്തു വരികയായിരുന്നു.

    നോവൽ പിന്നീട് പുസ്തകമാവുകയും നിരവധി പതിപ്പുകളിലൂടെ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.

    ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും പാത്രസൃഷ്ടിയുടെ സവിശേഷതകൾകൊണ്ടും ഗ്രാമീണജീവിതത്തിന്റെ ആർജ്ജവം കൊണ്ടും നാട്ടുഭാഷകളുടെ സൂക്ഷ്‌മാവതരണം കൊണ്ടുമാണ് നോവൽ ശ്രദ്ധേയമായത്.

    ഈ നോവലിന് 2021-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

    മനുഷ്യജീവിതത്തിലെ സങ്കീർണ്ണബന്ധങ്ങളെ മഹാഭാരതത്തിലെ അജ്ഞാതകഥകളിലൂടെ വിരിയിച്ചെടുത്ത ‘ആത്രേയക’വും സമീപകാലത്ത് വായനാലോകത്തിന്റെ അംഗീകാരം ലഭിച്ച നോവലാണ്.

    നായികാനിർമ്മിതി: വഴിയും പൊരുളും’, ‘അപസർപ്പകാഖ്യാനങ്ങൾ- ഭാവനയും രാഷ്ട്രീയവും’ എന്നിവയാണ് രാജശ്രീയുടെ മറ്റു പ്രധാന കൃതികൾ.

    തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ആർ. രാജശ്രീ ഇപ്പോൾ ഗൃഹലക്ഷ്മി മാഗസിനിൽ ‘ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം’ എന്നൊരു കോളം എഴുതി വരുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നിഴലുകൾക്കും നിറഭേദമോ; ഗുരുദേവഗിരിയിൽ ലഘുനാടക അരങ്ങേറ്റം

    ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രക്കായി സുനിൽ ഹെന്ററി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണ് “നിഴലുകൾക്കും നിറഭേദമോ”....

    ലോക കേരള സഭാംഗം; മഹാരാഷ്ട്രയിൽ നാസിക്കിനെ പ്രതിനിധീകരിച്ച് ജയപ്രകാശ് നായർ

    കേരളത്തിന്റെ പ്രവാസി സമൂഹത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി, മഹാരാഷ്ട്രയിൽ നിന്ന്...

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...
    spot_img

    More like this

    നിഴലുകൾക്കും നിറഭേദമോ; ഗുരുദേവഗിരിയിൽ ലഘുനാടക അരങ്ങേറ്റം

    ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രക്കായി സുനിൽ ഹെന്ററി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണ് “നിഴലുകൾക്കും നിറഭേദമോ”....

    ലോക കേരള സഭാംഗം; മഹാരാഷ്ട്രയിൽ നാസിക്കിനെ പ്രതിനിധീകരിച്ച് ജയപ്രകാശ് നായർ

    കേരളത്തിന്റെ പ്രവാസി സമൂഹത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി, മഹാരാഷ്ട്രയിൽ നിന്ന്...

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...