മുംബൈ ചാപ്റ്ററിൽ നല്ലസോപ്പാറ ബോയ്സർ മേഖലയിലെ താരാപ്പൂർ മലയാളി സമാജം പഠനകേന്ദ്രത്തിൽ നിന്നും പഠിതാക്കൾ ആയി അമ്മയും മക്കളും. കാശിമീര ബി. എം. എസ് സ്കൂളിലെ പരീക്ഷാകേന്ദ്രത്തില്‍, താരാപ്പൂരിൽനിന്ന് രണ്ടു മക്കളോടൊപ്പമെത്തിയ, ലിൻസിയുടെ മാതൃഭാഷാ സ്നേഹം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി അധ്യാപികമാർ അറിയിച്ചു. താരാപ്പൂർ മലയാളി സമാജം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിലെ സിന്ധു, ബീന എന്നീ അധ്യാപികമാരുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞ രണ്ട് വർഷമായി കണിക്കൊന്നയില്‍ പഠനം തുടർന്നു വന്നത്.
ഗുജറാത്തിൽ ജോലിയായിരുന്ന അച്ഛൻ പി. ജി. ഡാനിയലിനൊപ്പമായിരുന്നു കുടുംബമെന്നതിനാൽ കേരളത്തിൽ വിദ്യാഭ്യാസം ചെയ്യാനും മലയാളം പഠിയ്ക്കാനുമുള്ള അവസരം ലഭിച്ചില്ല. തന്റെ മകൾക്ക് മാതൃഭാഷയായ മലയാളം അറിഞ്ഞിരിയ്ക്കണമെന്ന് നിർബ്ബന്ധമുണ്ടായിരുന്ന ഡാനിയൽ ലിൻസിയെ മലയാളം അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. വർഗീസ്സുമായുള്ള വിവാഹത്തോടെ താരാപ്പൂരിൽ താമസമായ ലിൻസി അച്ഛന്റെ ആഗ്രഹ സാഫല്യത്തിനായാണ് മലയാളം ക്ലാസ്സിൽ എത്തിയത്. മലയാളത്തോടുള്ള സ്നേഹം കാരണം മക്കളെയും ഒപ്പം കൂട്ടി. ലിന്‍സിയുടെ മകൻ ഏബൽ വർഗീസ് ബൊയ്സർ സെന്റ് ഫ്രാൻസിസ് സ്കൂളിൽ ഏഴാം ക്ലാസ്സിലും മകൾ അലീന വർഗ്ഗീസ് നാലാം ക്ലാസ്സിലും പഠിക്കുന്നു. കേരളത്തിൽ പന്തളമാണ് ലിൻസി സജി വർഗ്ഗീസിന്റെ സ്വദേശം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
