മുംബൈ നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം പ്രവചിച്ച് മൂന്ന് എക്സിറ്റ് പോളുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ 227 സീറ്റുകളിലേക്ക് 1,700 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
മഹാരാഷ്ട്രയിലുടനീളമുള്ള 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പിൽ, 15,931 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 3.48 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. വാർഷികമായി 74,400 കോടി രൂപയിലധികം ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിവിക് ബോഡിയായ ബിഎംസിയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.
ആക്‌സിസ് മൈ ഇന്ത്യ, ജെവിസി, സകാൽ എന്നിവ നടത്തിയ എക്സിറ്റ് പോളുകൾ പ്രകാരം മുംബൈയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് വ്യക്തമായ മുൻതൂക്കമാണ് പ്രവചിക്കുന്നത്.
ആക്‌സിസ് മൈ ഇന്ത്യ: 131–151 സീറ്റുകൾ
ജെവിസി: 138 സീറ്റുകൾ
സകാൽ: 119 സീറ്റുകൾ
20 വർഷങ്ങൾക്ക് ശേഷം താക്കറെ കസിൻസ് വീണ്ടും ഒന്നിക്കുന്ന പശ്ചാത്തലത്തിൽ, ബിജെപി–ശിവസേന സഖ്യത്തോടുള്ള നേരിട്ടുള്ള പോരാട്ടമാണ് മുംബൈയിൽ നടക്കുന്നത്. വോട്ടെണ്ണൽ ജനുവരി 16 വെള്ളിയാഴ്ച നടക്കും.
അന്തിമ ഫലങ്ങൾ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുമോ എന്നതിലാണ് ഇനി രാഷ്ട്രീയ ലോകത്തിന്റെ കാത്തിരിപ്പ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
